ഇളമ്പൽ യുപി സ്കൂൾ ആക്രമണം; റൂറൽ എസ്.പി നേരിട്ട് അന്വേഷിക്കും

school
SHARE

രാത്രിയുടെ മറവില്‍ കൊല്ലം ഇളമ്പല്‍ യുപി സ്കൂള്‍ തകര്‍ത്തത് റൂറല്‍ എസ്പി നേരിട്ട് അന്വേഷിക്കും. പ്രദേശത്തെ ഒട്ടേറെ സിസിടിവി ക്യാമറകള്‍ പരിശോധിച്ചെങ്കിലും പ്രതികളെപ്പറ്റി  ഇതുവരെ തുമ്പൊന്നും ലഭിച്ചിട്ടില്ല. രണ്ടു ലക്ഷത്തിലധികം രൂപയുടെ നാശ നഷ്ടമുണ്ടായിട്ടുണ്ടെന്നാണ് പ്രഥമിക കണക്ക്. 

ജനലും വാതിലുമില്ലാത്ത ക്ലാസ് മുറികളിലെ ഡെസ്കും ബെഞ്ചും ബോര്‍ഡുമെല്ലാം തകര്‍ത്തു. കുട്ടികളുടെ അസൈന്‍മെന്റ് പേപ്പറുകള്‍ വലിച്ചു കീറി. കുടിവെള്ള ടാപ്പുകള്‍ അടിച്ചുപൊട്ടിച്ചിട്ടും അരിശം തീരാത്തവര്‍ കിണറ്റില്‍ മാലിന്യം തള്ളി. സ്മാര്‍ട്ട് ക്ലാസ് മുറിയുടെ എ.സിയുടെ വൈദ്യുതി ബന്ധം വരെ നശിപ്പിച്ചു.

തിങ്കളാഴ്ച്ച രാവിലെ പൂന്തോട്ടം നനയ്ക്കാനെത്തിയ ജീവനക്കാരിയാണ് സ്കൂള്‍ തകര്‍ത്തിട്ടിരിക്കുന്നത് ആദ്യം കണ്ടത്. കുന്നിക്കോട് പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

MORE IN SOUTH
SHOW MORE
Loading...
Loading...