തീവ്രതയേറിയ ലൈറ്റ് കൊണ്ടുള്ള മത്സ്യബന്ധനം വിലക്കണം; റോഡ് ഉപരോധിച്ച് തീരദേശവാസികൾ

light-12
SHARE

തീവ്രതയേറിയ ലൈറ്റുകള്‍ തെളിച്ചുള്ള മല്‍സ്യബന്ധനത്തിനെതിരെ തിരുവനന്തപുരം തുമ്പയില്‍ മല്‍സ്യത്തൊഴിലാളികളുടെ പ്രതിഷേധം. കടലിലെ ആവാസവ്യവസ്ഥയ്ക്ക് ദോഷകരമാകുന്ന രീതി പിന്തുടരുന്നവര്‍ക്കെതിരെ നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ട് പ്രദേശവാസികള്‍ തീരദേശപാത ഉപരോധിച്ചു. നടപടിയെടുക്കാമെന്ന പൊലീസ് ഉറപ്പിലാണ് സമരം അവസാനിപ്പിച്ചത്.   

മറ്റ് പ്രദേശങ്ങളില്‍ നിന്നെത്തുന്ന വളളങ്ങളാണ് ശക്തിയേറിയ ലൈറ്റുകളുടെ സഹായത്തോടെ മീന്‍പിടിക്കുന്നത്. ഇത് കാരണം പ്രദേശവാസികള്‍ക്ക് മീന്‍ കിട്ടുന്നില്ല. കടലിന്റ ആവാസ വ്യവസ്ഥയെ മാത്രമല്ല, 15ലക്ഷം രൂപ മുടക്കി കടലില്‍ നിക്ഷേപിച്ചിട്ടുള്ള കൃത്രിമപാരുകളെയും ഇത് നശിപ്പിക്കും. ചെറുവള്ളക്കാരുടെ വലകള്‍ ഈ സംഘങ്ങള്‍ അറുത്തുകളയുന്നതായും പ്രതിഷേധക്കാര്‍ പറയുന്നു. 

ലൈറ്റ് ഫിഷിങ് കേന്ദ്രസര്‍ക്കാര്‍ തടഞ്ഞിട്ടുണ്ടെന്നും ഇവര്‍ ചൂണ്ടിക്കാട്ടുന്നു.  ഉപരോധത്തെത്തുടര്‍ന്ന് ഗതാഗതം തടസപ്പെട്ടതോടെ കഴക്കൂട്ടം അസിസ്റ്റന്റ് കമ്മീഷണര്‍ സമരക്കാരുമായി ചര്‍ച്ച നടത്തി. കോസ്റ്റുഗാര്‍ഡുമായി ആലോചിച്ച് നടപടിയെടുക്കാമെന്ന് ഉറപ്പ് നല്‍കിയതോടെ ഉപരോധം പിന്‍വലിച്ചു.

MORE IN SOUTH
SHOW MORE
Loading...
Loading...