കഴക്കൂട്ടത്ത് സർവീസ് റോഡ് ഉടൻ നിർമ്മിക്കും; ഗതാഗതക്കുരുക്ക് പരിഹരിക്കുമെന്ന് മന്ത്രി

kazhakootam-10
SHARE

തിരുവനന്തപുരം കഴക്കൂട്ടത്തെ ഗതാഗതക്കുരുക്കിനു ഉടന്‍ പരിഹാരം കാണുമെന്നു മന്ത്രി കടകംപള്ളി സുരേന്ദ്രന്‍. സര്‍വീസ് റോഡ് നിര്‍മാണം ഉടന്‍ ആരംഭിക്കും. എലിവേറ്റഡ് ഹൈവേ മേല്‍പാല നിര്‍മാണത്തിന്‍റെ ഭാഗമായുള്ള ക്രമീകരണത്തിന്‍റെ ഭാഗമായാണ് ഗതാഗതക്കുരുക്ക് .

ടെക്നോപാര്‍ക്ക് ഉള്‍പ്പെടുന്ന കഴക്കൂട്ടത്ത് സര്‍വീസ് റോഡ് നിര്‍മിച്ചശേഷം മാത്രം മേല്‍പാല നിര്‍മാണമെന്ന മന്ത്രി ഉള്‍പ്പെടെയുള്ള അധികൃതരുടെ വാക്ക് പാഴ്്വാക്കായതോടെയാാണ് ഗതാഗത തടസം രൂക്ഷമായത്. തലസ്ഥാനത്തെ ഏറ്റവും പ്രധാനപ്പെട്ട ജംഗ്ഷനില്‍ ഒരു വശത്തുകൂടി മാത്രമാണ് വാഹനങ്ങള്‍ കടത്തിവിടുന്നത്. തിരക്കേറിയ സമയങ്ങളില്‍ ഏറെ നേരം കിടന്നാലെ ജംഗ്ഷന്‍ കടന്നുകൂടാനാകൂ. മുന്നരൊക്കങ്ങളില്ലാതെയുള്ള ഗതാഗത ക്രമീകരണത്തിനെതിരെ വ്യാപക പ്രതിഷേധം ഉയര്‍ന്നതോടെയാണ് വിശദീകരണവുമായി മന്ത്രി രംഗത്തെത്തിയത്.

മേല്‍പാല നിര്‍മാണത്തിന്‍റെ ഭാഗമായി കഴക്കൂട്ടം ബൈപാസ് ജംഗ്ഷന്‍ മുതല്‍ ആശുപത്രി ജംഗ്ഷന്‍ വരെയുള്ള ഗതാഗതത്തിനാണ് ക്രമീകരണം ഏര്‍പ്പെടുത്തിയത്.

MORE IN SOUTH
SHOW MORE
Loading...
Loading...