ആവേശമായി സെവൻസ്; ജയിച്ചു കയറി കൊച്ചിയും ആലപ്പുഴയും

sevens-10
SHARE

റാന്നി ഫ്ലഡ് ലിറ്റ് അഖിലേന്ത്യാ സെവൻസ് ഫുട്ബോൾ ടൂർണമെന്റിന് തുടക്കമായി. പ്രാഥമിക റൗണ്ട് മത്സരത്തിൽ  ബേസ് ലൈൻ കൊച്ചിയും എഫ്.സി ആലപ്പുഴയും  ജയം കൈവരിച്ചു. ഫുട്ബോൾ സ്ട്രൈക്കേഴ്സ് എഫ്സിയും, റാന്നി പൗരാവലിയും ചേർന്നാണ് ടൂർണമെന്റ് സംഘടിപ്പിച്ചിരിക്കുന്നത്.

പ്രഥമ പാദമത്സരത്തിൽ ബേസ് ലൈൻ കൊച്ചി മലപ്പുറം എഫ് സിയെ  തോൽപ്പിച്ചു.രണ്ടു ഗോളിനായിരുന്നു കൊച്ചി ടീമിന്റെ ജയം. രണ്ടാം മത്സരത്തിൽ ടോസിലൂടെ ആലപ്പുഴ എഫ് സി ജയം നേടി. നിശ്ചിത സമയത്തും ടൈ ബ്രേക്കറിലും തുല്യത പാലിച്ചതിനെ തുടർന്നാണ് ടോസിലൂടെ ജേതാക്കളെ നിശ്ചയിച്ചത്. ദിവസേന രണ്ടു മത്സരങ്ങൾ വീതമാണ് ക്രമീകരിച്ചിരിക്കുന്നത്.

MORE IN SOUTH
SHOW MORE
Loading...
Loading...