സ്കൂളിന്റെ മതിലനപ്പുറം ബവ്റിജസ്; പൊറുതിമുട്ടി വിദ്യാർഥികളും അധ്യാപകരും

bevco-10
SHARE

തിരുവനന്തപുരം വക്കത്ത് ഗവണ്‍മെന്‍റ് യുപിഎസിനോടു ചേര്‍ന്നുള്ള ബവ്റിജസ് ഔട്്ലെറ്റ് സ്കൂളിനു ഭീഷണിയാകുന്നു. കുപ്പികള്‍ സ്കൂളിലേക്ക് വലിച്ചെറിയുന്നതില്‍ ബാലവാകാശ കമ്മിഷന്‍ കേസെടുത്തിട്ടും നടപടിയെടുക്കാതെ അധികൃതര്‍. 

തിരുവനന്തപുരം വക്കം നിലയ്ക്കാമുക്കില്‍ യു.പി സ്കൂളിനും ബവ്റിജസ് ഔട്്ലെറ്റിനും ഒരു മതിലാണ്. മദ്യശാലകള്‍ക്കുള്ള ദൂരപരിധിപോലും ഇവിടെ ബാധകമല്ല. മാത്രമല്ല ഉപയോഗശേഷം മദ്യകുപ്പികള്‍ വലിച്ചെറിയുന്നതും സ്കൂള്‍ വളപ്പിലേക്ക്. പരാതി പറഞ്ഞ് മടുത്ത നാട്ടുകാര്‍ ബാലാവകാശ കമ്മിഷനെ സമീപിച്ചു. കേസെടുത്തെങ്കിലും നടപടിയെടുക്കേണ്ടവര്‍ അനങ്ങാപ്പാറ നയം തുടരുന്നു.

സമീപത്തുള്ള മറ്റു കടകളിലേക്ക് ഔട്്ലെറ്റു മാറ്റാനുള്ള സഹായം നാട്ടുകാര്‍ തന്നെ ഉറപ്പു നല്‍കി. ബവ്റിജസ് അധികൃതര്‍ പരിശോധന നടത്തിയെങ്കിലും നടപടിയുണ്ടായില്ലെന്നും നാട്ടുകാര്‍ പരാതിയായി പറയുന്നു

MORE IN SOUTH
SHOW MORE
Loading...
Loading...