തിരുവനന്തപുരം–കൊല്ലം ജലപാത; കിടപ്പാടം നഷ്ടമായി 425 കുടുംബങ്ങൾ

jalapatha-06
SHARE

തിരുവനന്തപുരം–കൊല്ലം ജലപാതയുടെ നിര്‍മാണവുമായി ബന്ധപ്പെട്ട് കുടിയൊഴിപ്പിച്ചവരെ പുനരധിവസിപ്പിക്കാതെ സര്‍ക്കാര്‍. വര്‍ക്കലയില്‍ മാത്രം പുനരധിവസിപ്പിക്കേണ്ടത് 425 കുടുംബങ്ങളെ. ജലപാതയുമായി ബന്ധപ്പെട്ട് അനധികൃതമായി മണല്‍കടത്ത് നടത്തുന്നെന്നും ആക്ഷേപം.

ജലപാതയുമായി ബന്ധപ്പെട്ട് ഇരുകരകളിലുമായി താമസിക്കുന്നവരെ കുടിയൊഴിപ്പിച്ചിരുന്നു.ഇവരെ പുനരധിവസിപ്പിക്കുമെന്ന സര്‍ക്കാര്‍ വാഗ്ദാനമാണ് പാഴാകുന്നത്. മാത്രമല്ല ആലം കൂട്ടുന്നെന്ന വ്യാജേന മണല്‍കടത്ത് വ്യാപകമാകുന്നെന്നും പരാതി ഉയര്‍ന്നിട്ടുണ്ട്. 

നാട്ടുകാരുടെ പരാതിയെ തുടര്‍ന്നു വകുപ്പ് എക്സിക്യൂട്ടിവ് എന്‍ജിനിയര്‍ അടക്കമുള്ളവരെത്തി   ചര്‍ച്ച നടത്തി .അനധികൃത മണലെടുപ്പ് തടയാമെന്നു വാഗ്ദാനം നല്‍കിയിരുന്നെങ്കിലും പാഴ്്വാക്കായെന്നാണ് നാട്ടുകാരുടെ പരാതി. പുനരധിവാസത്തില്‍ സര്‍ക്കാര്‍ അലംഭാവം ഇനിയും തുടരുന്നെങ്കില്‍ ശക്തമായ പ്രക്ഷോഭത്തിനൊരുങ്ങുകയാണ് നാട്ടുകാര്‍.

MORE IN SOUTH
SHOW MORE
Loading...
Loading...