കളിക്കളമോ പരിശീലകരോ ഇല്ല; മികച്ച നേട്ടം സ്വന്തമാക്കി കുളത്തുപ്പുഴ സ്കൂള്‍

kulathupuzhaschool-02
SHARE

സ്വന്തമായി കളിക്കളമോ പരിശീലകരോ ഇല്ല. എന്നിട്ടും സംസ്ഥാന ടെക്നിക്കല്‍ സ്കൂള്‍ കായകിമേളയില്‍ കൊല്ലം കുളത്തൂപ്പുഴ സ്കൂളിലെ വിദ്യാര്‍ഥികള്‍ നേടിയത് മികച്ച നേട്ടം. 

വനത്താൽ ചുറ്റപ്പെട്ട കുളത്തൂപ്പുഴ സാംഉമ്മന്‍ മെമ്മോറിയല്‍ സര്‍ക്കാര്‍ ടെക്നിക്കല്‍ ഹൈസ്കൂളിന് സ്വന്തമായി കളിക്കളമില്ല. എന്നാല്‍ പാലക്കാട്ട് നടന്ന സംസ്ഥാന ടെക്നിക്കല്‍ സ്കൂള്‍ കായികമേളയില്‍ ഇവിടുത്തെ കുട്ടികള്‍ നേടിയത് രണ്ട് സ്വര്‍ണം ഉള്‍പ്പടെ നാലു മെഡലുകള്‍. സ്കൂളിലെ ഒന്‍പതാം ക്ലാസ് വിദ്യാര്‍ഥിയായ വിശാഖ് 200,400 മീറ്റര്‍ ഓട്ട മല്‍സരത്തില്‍ ഒന്നാം സ്ഥാനം കരസ്ഥമാക്കിയത് ഇരട്ടി മധുരമായി.

പരിമിതമായ സാഹചര്യത്തിലും മികച്ച വിജയം നേടിയ കുട്ടികളെ അനുമോദിക്കാന്‍ വിപുലമായ പരിപാടികള്‍ സംഘടിപ്പിക്കനാണ് പിടിഎയുെടയും നാട്ടുകാരുടെയും തീരുമാനം.

MORE IN SOUTH
SHOW MORE
Loading...
Loading...