ചെറുകോല്‍പ്പുഴ ഹിന്ദുമതപരിഷത്തിന് പമ്പാതീരത്ത് തുടക്കം

cherukolpuzha-2845
SHARE

അയിരൂര്‍–ചെറുകോല്‍പ്പുഴ ഹിന്ദുമതപരിഷത്തിന് പമ്പാതീരത്ത് തുടക്കം. രാജ്യത്തിന്റെ വിവിധഭാഗങ്ങളില്‍ നിന്നായി നിരവധിയാളുകള്‍ പരിഷിത്തില്‍ പങ്കെടുക്കാന്‍ പമ്പാതീരത്ത് എത്തിയിട്ടുണ്ട്. ഈ മാസം  ഒന്‍പതിനാണ് സമാപനം. 

കൊല്‍ഹാപുര്‍ കനേരി മഠാധിപതി സ്വാമി അദൃശ്യ കാട്സിദ്ധേശ്വര പരിഷിത്ത് ഉദ്ഘാടനം ചെയ്തു. യുക്തിപൂര്‍വമുള്ള ചോദ്യങ്ങള്‍ക്ക് ഉത്തരം നല്‍കാനായില്ലെങ്കില്‍ ഒരുമതത്തിലും രാഷ്ട്രിയവ്യവസ്ഥയിലും ആളുകള്‍ നില്‍ക്കില്ലെന്ന് ചടങ്ങില്‍ ആധ്യക്ഷത വഹിച്ച കൊളത്തൂര്‍ അദ്വൈതാശ്രമം മഠാധിപതി സ്വാമി ചിതാനന്ദപുരി പറഞ്ഞു. 

സമൂഹ മഹാഗണപതിഹോമത്തോടെയാണ് പരിഷിത് ആരംഭിച്ചത്. സെമിനാര്‍, കര്‍ഷകരെയും അനുഷ്ഠാന കലാകാരന്‍മാരെയും ആദരിക്കല്‍, വനിതാ സമ്മേളനം എന്നിവയൊക്കെ വരുംദിവസങ്ങളില്‍ നടക്കും.    ഫൈബ്രുവരി 9നാണ് സമാപന സമ്മേളനം. 

MORE IN SOUTH
SHOW MORE
Loading...
Loading...