വേനലിലും വെള്ളം നിറഞ്ഞ് പാലമേല്‍ പഞ്ചായത്ത് ; ദുരിതക്കാഴ്ച

canalwater-06
SHARE

വേനല്‍ കനക്കുന്നതിനിടെയിലും, വെള്ളംകൊണ്ട് പൊറുതിമുട്ടുകയാണ് ആലപ്പുഴ പാലമേല്‍ പഞ്ചായത്തിലെ ഒന്‍പതാംവാര്‍ഡ് നിവാസികള്‍ . അറ്റകുറ്റപണി നടത്താത്ത കനാലില്‍നിന്ന് ചോര്‍ന്നിറങ്ങുന്ന ജലമാണ് ഒട്ടേറെ വീടുകളില്‍ ദുരിതംവിതയ്ക്കുന്നത്. വെള്ളക്കെ‌ട്ട് നിറഞ്ഞതോടെ, ശുചിമുറിപോലും ഉപയോഗിക്കാനാകാത്ത സ്ഥിതിയിലാണ് ഈ നാട്ടുകാര്‍ .  

വേനലിലും വെള്ളം ദുരിതമാകുന്ന കാഴ്ചയാണ് ഈ നാട്ടില്‍ . കനാലിലൂടെ ജലംഒഴുകിതുടങ്ങിയാല്‍പിന്നെ പാലമേല്‍ രിഫായി മുള്ളംകുറ്റി പ്രദേശത്തെ വീടുകളില്‍ ഇതാണ് സ്ഥിതി. കനാലില്‍നിന്ന് ചോര്‍ന്നിറങ്ങുന്ന വെള്ളം, പറമ്പിലും പരിസരങ്ങളിലുംനിറയും. ശുചിമുറിയുടെ ടാങ്ക് നിറഞ്ഞൊഴുകി മലിനജലം വീടിനുള്ളിലും കെട്ടിക്കിടക്കും. കനാലില്‍ വെളളമെത്തുമ്പോള്‍ പ്രായമായവരേയും, കിടപ്പുരോഗികളേയുംകൊണ്ട് വീടുപേക്ഷിച്ചുപോകേണ്ട ദുരവസ്ഥ.

കല്ലട ഇറിഗേഷന്‍ പദ്ധതിയുടെ ഭാഗമായി മൂന്നരപതിറ്റാണ്ട് മുന്‍പ് നിര്‍മിച്ച കനാലും, അക്വഡേറ്റ് പാലവുമാണ് നാട്ടില്‍ ദുരിതംവിതയ്ക്കുന്നത്. യഥാസമയം അറ്റകുറ്റപണി നടത്താത്ത അധികൃതരുടെ നിലപാടിനെയാണ് നാട്ടുകാര്‍ ചോദ്യംചെയ്യുന്നത്. 

വിഷയം, പലകുറി കെ.ഐ.പി അധികൃതരെ അറിയിച്ചിട്ട് നടപടിയില്ലെന്ന് ജനപ്രതിനിധികളും വ്യക്തമാക്കുന്നു.  ബലക്ഷയവും ചോര്‍ച്ചയുമുള്ള കനാലിന്‍റെയും, അക്വഡേറ്റ് പാലത്തിന്‍റെയും അറ്റകുറ്റപണി ഉടന്‍ നടത്തണമെന്നാണ് ആവശ്യം. അല്ലെങ്കില്‍ വന്‍ദുരന്തം കാത്തിരിക്കുന്നതായി അവര്‍ ഓര്‍മ്മപ്പെടുത്തുന്നു. 

MORE IN SOUTH
SHOW MORE
Loading...
Loading...