പാർക്കിങ് സ്ഥലം അടച്ചുകെട്ടി നിർമാണം; 21 വ്യാപാര സ്ഥാപനങ്ങൾക്ക് നോട്ടീസ്

parking-tvm
SHARE

തിരുവനന്തപുരത്ത് പാര്‍ക്കിങ് സ്ഥലം അടച്ചുകെട്ടി നിര്‍മാണം നടത്തിയ ഇരുപത്തൊന്ന്  വ്യാപാര സ്ഥാപനങ്ങള്‍ക്ക് നഗരസഭയുടെ നോട്ടീസ്. ആറു സ്ഥാപനങ്ങളുടെ നിര്‍മാണപ്രവര്‍ത്തനങ്ങള്‍ക്ക് സ്റ്റോപ് മെമ്മോയും നല്കി. നഗരസഭയും പൊലീസും സംയുക്തമായി നടത്തുന്ന പരിശോധന നാളെയും തുടരും. 

പാര്‍ക്കിങ്ങിനിടമില്ലാതെ ജനങ്ങള്‍ ദുരിതപ്പെടുന്ന കാഴ്ചയാണ് നഗരത്തിലെ കണ്ണായ ഇടങ്ങളില്‍ പലയിടത്തും. വ്യാപാര സ്ഥാപനങ്ങളും ഹോട്ടലുകളും എല്ലാം പാര്‍ക്കിങ് ഏരിയ കൈയേറിയാണ് വിപുലീകരിച്ചിരിക്കുന്നത്. പരാതി വ്യാപകമായതോടെയാണ് നഗരസഭയുടെ ഇടപെടല്‍. ഏറ്റവും തിരക്കേറിയ കവടിയാര്‍ –പട്ടം റോഡിലെ വ്യാപാര സ്ഥാപനങ്ങളില്‍ നടത്തിയ പരിശോധനയില്‍ ഇരുപത്തൊന്ന് സ്ഥാപനങ്ങളില്‍ നിയമലംഘനം കണ്ടെത്തി. കെട്ടിട ഉടമകളായ പതിനഞ്ച് പേര്‍ക്ക് നോട്ടീസ് നല്കി. ആറിടങ്ങളില്‍ പാര്‍ക്കിങ് സ്ഥലത്ത് നടത്തിക്കൊണ്ടിരുന്ന നിര്‍മാണങ്ങള്‍ക്ക് സ്റ്റോപ് മെമ്മോയും നല്കി. 

വീണ്ടും നിയമലംഘനമുണ്ടായാല്‍ കെട്ടിട നമ്പര്‍ റദ്ദാക്കുന്നതുള്‍പ്പെടയുളള നടപടികളിലേയ്ക്ക് കടക്കുമെന്നും പരിശോധനാ സംഘം മുന്നറിയിപ്പ് നല്കിയിട്ടുണ്ട്. നഗത്തില്‍ നിയമം തെററിച്ച് പാര്‍ക്ക് ചെയ്ത വാഹനങ്ങള്‍ക്കും പിഴ ചുമത്തി.

MORE IN SOUTH
SHOW MORE
Loading...
Loading...