അശാസ്ത്രീയ ഗതാഗത പരിഷ്ക്കാരം; കരമന-കളിയിക്കാവിള റോഡില്‍ ഗതാഗതക്കുരുക്ക്

tvm-road
SHARE

തിരുവന്തപുരത്ത് കരമന-കളിയിക്കാവിള റോഡില്‍ അശാസ്ത്രീയ ഗതാഗത പരിഷ്ക്കാരം മൂലം കിലോമീറ്ററുകള്‍ നീണ്ട ഗതാഗതക്കുരുക്ക്. റോഡ് വികസനത്തിന്റെ ഭാഗമായി ഗതാഗതം പുനക്രമീകരിച്ചതാണ് പള്ളിച്ചലിനും വെടിവച്ചാന്‍ കോവിലിനുമിടെ ഗതാഗതക്കുരുക്ക് സൃഷ്ടിച്ചത്. നിയന്ത്രണം തുടങ്ങിയ ദിനം തന്നെ ഗതാഗതക്കുരുക്കായതോടെ നാട്ടുകാര്‍ പ്രതിഷേധവുമായി രംഗത്തെത്തി.   

പളളിച്ചലിന് സമീപം അയണിമൂടില്‍ റോഡിന് നടുക്കായി സ്ഥിതിചെയ്യുന്ന കൂറ്റന്‍പാറ മാറ്റുന്നതിനായാണ് ഗതാഗതം വഴിതിരിച്ചുവിട്ടത്. ഈ ഭാഗത്ത് റോഡ് പൂര്‍ണമായും പൊളിക്കും.

പള്ളിച്ചലില്‍ നിന്ന് പുന്നമൂട് വഴി  വെടിവച്ചാന്‍കോവിലിലേക്കാണ് ഗതാഗതം വഴിതിരിച്ചുവിട്ടിരിക്കുന്നത്.   കലക്ടറുടെ നിര്‍ദേശത്തെ തുടര്‍ന്ന് ഒരുമാസക്കാലത്തേക്കാണ് ഗതാഗതനിയന്ത്രണം. ഇടുങ്ങിയ റോഡിലൂടെ ഇരുഭാഗത്തേക്കും വാഹനം കടത്തിവിട്ടതാണ് രണ്ടുകിലോമീറ്റര്‍ ദൂരത്തില്‍ ഗതാഗതക്കുരുക്കുണ്ടാക്കിയത്.

എന്നാല്‍ അയണിമൂടിലെ കൂറ്റന്‍ പാറയും റോഡിനടിയിലൂടെ കടന്ന് പോകുന്ന നെയ്യാര്‍ കനാലും നിര്‍മാണപ്രവൃത്തിയ്ക്ക് വെല്ലുവിളിയാണെന്ന് കരാര്‍ ഏറ്റെടുത്ത ഊരാളുങ്കല്‍ സൊസൈറ്റി അധികൃതര്‍ പറയുന്നു. ഒരു മാസക്കാലമെങ്കിലും എടുത്തേ ഈഭാഗത്തെ നിര്‍മാണജോലികള്‍ പൂര്‍ത്തിയാക്കാന്‍ സാധിക്കൂ.

MORE IN SOUTH
SHOW MORE
Loading...
Loading...