പണിതിട്ടും തീരാതെ വനവിഭവ ശേഖരണകേന്ദ്രം; ഉദ്ഘാടനം മുടങ്ങിയത് രണ്ട് തവണ

pathanapuram-15
SHARE

പണിതിട്ടും പണിതിട്ടും പണി തീരാത്തൊരു കെട്ടിടമുണ്ട് കൊല്ലം പത്തനാപുരത്ത്. ആദിവസികള്‍ ശേഖരിക്കുന്ന വനവിഭവങ്ങള്‍ വില്‍ക്കാനായി പണിത കെട്ടിടം വീണ്ടും പുനരുദ്ധരിക്കുകയാണ്. കെട്ടിടത്തിന്റെ ഉദ്ഘാടന ശാപം ഇത്തവണയെങ്കിലും തീരുമെന്നാണ് നാട്ടുകാരുടെ പ്രതീക്ഷ.

കഴിഞ്ഞ യുഡിഎഫ് സര്‍ക്കാരിന്റെ കാലത്ത്  പണിതതാണ് ഈ കെട്ടിട്ടം. ആദിവാസികള്‍ ശേഖരിക്കുന്ന വനവിഭവങ്ങള്‍  ഉള്‍പ്പടെ എത്തിച്ച് വില്‍പന നടത്തുകയെന്ന ലക്ഷ്യത്തോടെയായിരുന്നു നിര്‍മാണം. രണ്ടു തവണ ഉദ്ഘാടനം തീരുമാനിച്ചെങ്കിലും സാങ്കേതിക കാരണങ്ങളാല്‍ നടന്നില്ല. ഇപ്പോള്‍ കെട്ടിടം തുറക്കാന്‍ വീണ്ടും ശ്രമം നടക്കുന്നുണ്ട്. ഉദ്ഘാടനത്തിന് മുന്നോടിയായി ഏഴുലക്ഷത്തോളം രൂപ ചെലവാക്കി നവീകരണ ജോലികള്‍ പുരോഗമിക്കുകയാണ്. ഈ മാസം അവസാനത്തോടെ വനവിഭവ വിതരണ കേന്ദ്രം ഉദ്ഘാടനം ചെയ്യുമെന്നാണ് വനംവകുപ്പിന്റെ വിശദീകരണം.

MORE IN SOUTH
SHOW MORE
Loading...
Loading...