സാങ്കേതിക വിദ്യയിലെ പുത്തൻ ആശയങ്ങൾ പറഞ്ഞ് ടോണി തോമസ്; കേട്ടിരുന്ന് കുട്ടിക്കൂട്ടം

students-11
SHARE

സ്കൂള്‍ വിദ്യാര്‍ഥികളുമായി വിദ്യാഭ്യാസത്തിന്റെ ആധുനിക സാങ്കേതികവിദ്യയുടെയും നവീന ആശയങ്ങള്‍ പങ്കുവെച്ച് നിസാന്‍ മോട്ടോര്‍ കോര്‍പറേഷന്‍ ചീഫ് ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ ടോണി തോമസ്. തിരുവനന്തപുരം നെടുമങ്ങാട് ഉഴമലയ്ക്കല്‍ എസ് എന്‍ ഹയര്‍സെക്കന്‍ഡറി സ്കൂളിലാണ് കുട്ടികളോട് സംവദിക്കാന്‍ നിസാന്‍ സിഐഒ എത്തിയത്. അരുവിക്കര എം.എല്‍.എ ശബരിനാഥാണ് ആശയവിനിമയത്തിന് അവസരമൊരുക്കിയത് 

തിരുവനന്തപുരം എന്‍ജിനീയറിങ് കോളജിലെ വിദ്യാര്‍ഥിയില്‍ നിന്ന് നിസാന്റെ തലപ്പത്തേക്ക് എത്തിയ വഴി ടോണി തോസ് കുട്ടികളുമായി പങ്കുവെച്ചു. ലോകത്ത് സാങ്കേതിക വിദ്യയില്‍ സംഭവിക്കുന്ന മാറ്റങ്ങളെപ്പറ്റിയായിരുന്നു കുട്ടികളുടെ ചോദ്യങ്ങള്‍ കൂടുതലും.

ചെറിയ ചോദ്യങ്ങള്‍ക്ക് പോലും വിശാലമായ മറുപടി ടോണി തോമസ് നല്‍കി. എന്തു കാര്യ പഠിക്കാനും കുട്ടികള്‍ക്ക് താലപര്യം വേണമെന്ന് പ്ലസ് വണ്‍ വിദ്യാര്‍ഥികളെ അദ്ദേഹം ഓര്‍മിപ്പിച്ചു. കുട്ടികളോടൊപ്പം സെല്‍ഫി എടുത്താണ് ടോണി തോമസ് മടങ്ങിയത്. 

MORE IN SOUTH
SHOW MORE
Loading...
Loading...