മാലിന്യം കുമിഞ്ഞുകൂടി പത്തനംതിട്ട; നടപടിയെടുക്കാതെ നഗരസഭ

waste-05
SHARE

ചീഞ്ഞുനാറി പത്തനംതിട്ട നഗരം. രാത്രിയില്‍ നഗരത്തിന്റെ വിവിധഭാഗങ്ങളില്‍ ആളുകള്‍ സ്ഥിരമായി മാലിന്യംതള്ളുന്നതാണ് കാരണം. . കുമിഞ്ഞുകൂടുന്ന മാലിന്യംനീക്കാനോ, മാലിന്യം തള്ളുന്നവര്‍ക്കെതിരെ നടപടി സ്വീകരിക്കാനോ ഇനിയും നഗരസഭ തയാറായിട്ടില്ല. 

ഇതുപോലുള്ള മുന്നറിയിപ്പിനെ പഴിക്കുകയാണ് പത്തനംതിട്ട നഗരവാസികള്‍. മുന്നറിയിപ്പ് ബോര്‍ഡുള്ളിടത്തൊക്കെ ഇതാണ് അവസ്ഥ. നിരീക്ഷണ ക്യാമറ ഉണ്ടെന്നുകൂടി ചേര്‍ത്താല്‍ മാലിന്യം ഇതിലുംകൂടും.

ജനറല്‍ ആശുപ്രതിക്കുപിന്നില്‍, പ്രസ്ക്ലബിന് മുന്നില്‍, പഴയ ബസ് സ്റ്റാന്‍ഡില്‍, എന്തിന് പൊലീസ് സ്റ്റേഷന്‍ പരിസരത്തും ഇതുതന്നെ അവസ്ഥ. ഇരുളിന്റെ  മറവില്‍ മുടങ്ങാതെ തള്ളുന്നുണ്ട് പലരും മാലിന്യം. വഴിയരുകിലും അടുത്ത പറമ്പിലും ഒക്കെ ഇതറിയാത്തത് നഗരസഭ മാത്രമാണ്. നടപടിയില്ല. മാലിന്യം നീക്കാന്‍പോലും നഗരസഭ തയാറല്ല.

MORE IN SOUTH
SHOW MORE
Loading...
Loading...