നഗരത്തിൽ വീണ്ടും ജലവിതരണം നിർത്തിവെച്ചു

Water tap.
SHARE

ത‌ിരുവനന്തപുരം നഗരത്തില്‍ വീണ്ടും ജലവിതരണം നിര്‍ത്തിവച്ചു. അരുവിക്കര ജലശുദ്ധീകരണശാലയിലെ രണ്ടാംഘട്ട നവീകരണത്തിനാണ് പമ്പിങ് നിര്‍ത്തിവച്ചത്. നാളെ രാവിലെ ആറുമണിവരെയാണ് കുടിവെള്ളം മുടങ്ങുക. 

കാലപ്പഴക്കം ചെന്ന പമ്പ് സെറ്റുകളും അനുബന്ധ ഉപകരണങ്ങളും മാറ്റുന്നതിനു വേണ്ടിയാണ്  നാലു ഘട്ടങ്ങളിലായുള്ള നവീകരണം. രണ്ടാംഘട്ട നവീകരണത്തിന്റെ ഭാഗമായുള്ള പ്രവവര്‍ത്തനങ്ങളാണ് ആരംഭിച്ചിരിക്കുന്നത്. വെള്ളം മുടങ്ങിയതിന് ബദല്‍ സംവിധാനമായി നഗരത്തിലെ വിവിധ സ്ഥലങ്ങളിലേക്ക് ടാങ്കറുകളില്‍ ജലവിതരണം ഉണ്ട്. മെഡിക്കൽ കോളജിലേക്ക് ഭാഗികമായി ജലവിതരണമുള്ളതിനാല്‍ ഈ ഭാഗങ്ങളില്‍ കുടിവെള്ള പ്രശ്നം ഉണ്ടാകില്ലെന്നാണ് വിലയിരുത്തല്‍. ആർസിസി, ശ്രീചിത്ര എന്നിവിടങ്ങളിലേക്കും കോളനി പ്രദേശങ്ങളിലേക്കും പ്രത്യേകം ടാങ്കർ ലോറികൾ ഒരുക്കി. നഗരസഭ, പൊലീസ്, സൈന്യം, എന്നിവരുടെ ടാങ്കറുകളിലാണ് കുടിവെള്ള വിതരണം. ഈ കാണുന്ന കണ്‍ട്രാള്‍ റൂം നമ്പറുകളില്‍ കുടിവെള്ളം ലഭ്യമാക്കാനും പരാതികളറിയിക്കാനും പൊതുജനങ്ങള്‍ക്ക് ബന്ധപ്പെടാം. നാളെ രാവിലെ ആറുമണിയോടെ നവീകരണ ജോലികള്‍ പൂര്‍ത്തിയാകുമെങ്കിലും തിങ്കളാഴ്ച്ച പുലര്‍ച്ചെയോടെയെ നഗരത്തിലെ ഉയര്‍ന്ന പ്രദേശങ്ങളില്‍ ജലവിതരണം പൂര്‍വ്വ സ്ഥിതിയിലെത്തൂ.

MORE IN SOUTH
SHOW MORE
Loading...
Loading...