പ്രിന്‍റര്‍ തകരാര്‍; പ്രീപെയ്ഡ് ഓട്ടോ സംവിധാനം നിലച്ചി‌ട്ട് അഞ്ചുദിവസം; ദുരിതം

printerprotest-01
SHARE

തിരുവനന്തപുരം റയില്‍വേ സ്റ്റേഷനിലെ പ്രീപെയ്ഡ് ഓട്ടോ സംവിധാനം നിലച്ചിട്ട് അഞ്ചുദിവസം. പ്രിന്റര്‍ തകരാറിലായതോടെ ബില്ലടിക്കാന്‍ കഴിയാത്തതാണ് പ്രതിസന്ധിക്ക് കാരണം. പ്രിന്റര്‍ നന്നാക്കാത്തതില്‍ പ്രതിഷേധിച്ച് ഓട്ടോ ഡ്രൈവര്‍മാര്‍ പണിമുടക്കിയതോടെ യാത്രക്കാരും ദുരിതത്തിലായി.

മൂന്ന് മാസം കൂടുമ്പോള്‍ എഴുന്നൂറ്റിയമ്പത് രൂപ ഫീസടച്ചാണ് ഓട്ടോകള്‍ റയില്‍വേ സ്റ്റേഷനിലെ പ്രീപെയ്ഡ് കൗണ്ടറില്‍ സര്‍വീസ് നടത്തുന്നത്. പ്രീപെയ്ഡ് കൗണ്ടറുള്ളതിനാല്‍ മിതമായ നിരക്കില്‍ യാത്രക്കാര്‍ക്ക് സഞ്ചരിക്കാനാകുമായിരുന്നു. എന്നാല്‍ അഞ്ച് ദിവസമായി ബില്ലിങ് സംവിധാനം പ്രവര്‍ത്തിക്കുന്നില്ല. ഓട്ടോക്കാര്‍ അമിത തുക ഈടാക്കുമെന്ന് ഭയന്ന് യാത്രക്കാര്‍ ഓട്ടം വിളിക്കുന്നില്ല. ഇതോടെയാണ് ഡ്രൈവര്‍മാര്‍ പണിമുടക്കിയത്.

യൂണിയന്‍ ഭേതമന്യേ എല്ലാവരും പണിമുടക്കിയതോടെ  അമിത നിരക്ക് നല്‍കി കൗണ്ടറി പുറത്തെ ഓട്ടോകളില്‍ യാത്ര ചെയ്യേണ്ട അസ്ഥിതിലാണ് ട്രയിന്‍ ഇറങ്ങുന്നവര്‍. പ്രിന്റര്‍ നന്നാക്കുന്നതുവരെ പണിമുടക്കാനാണ് ഡ്രൈവര്‍മാരുടെ തീരുമാനം.

MORE IN SOUTH
SHOW MORE
Loading...
Loading...