കോളജിന് മുന്നില്‍ അറവ് മാലിന്യ ലോറി; അനങ്ങാതെ പഞ്ചായത്തും പൊലീസും

collegewaste-02
SHARE

തിരുവനന്തപുരം ചെറുവാരക്കോണത്ത് കോളജിന് മുന്നില്‍ മൂന്ന് ദിവസമായി കിടക്കുന്ന അറവ് മാലിന്യം നിറച്ച ലോറി വിദ്യാര്‍ഥികള്‍ക്ക് തലവേദനയാകുന്നു. മാലിന്യവുമായി ലോറി മൂന്ന് ദിവസം കിടന്നിട്ടും നടപടിയെടുക്കാന്‍ പൊലീസും പഞ്ചായത്തും തയാറായില്ല. ഇതോടെ ഇന്ന് നടക്കുന്ന പരീക്ഷ പോലും ദുര്‍ഗന്ധം സഹിച്ച് എഴുതേണ്ട ഗതികേടിലാണ് വിദ്യാര്‍ഥികള്‍. 

ചെറുവാരക്കോണം  സിഎസ്ഐ ലോ കോളജിന് മുന്നിലാണ് അറവ്മാലിന്യം നിറച്ച ലോറി ഇങ്ങിനെ കിടക്കുന്നത്. മാലിന്യം റോഡില്‍ വീണ് ഒഴുകിപരക്കുന്നുണ്ട്. പരിസരമാകെ സഹാക്കാനാവാത്ത നാറ്റവുമാണ്. പക്ഷെ ഈ ലോറി ആരുടെയാണെന്ന് അന്വേഷിക്കാനോ മാലിന്യം മാറ്റാനോ പൊലീസും പഞ്ചായത്തും ഇതുവരെ തയാറായിട്ടില്ല. ഇന്ന് കോളജില്‍ യൂണിവേഴ്സിറ്റി പരീക്ഷയാണ്. മൂക്കുപൊത്തി വേണം വിദ്യാര്‍ഥികള്‍ പരീക്ഷ എഴുതാന്‍.

പാറശാല, കുളത്തൂര്‍, കാരോട് പഞ്ചായത്തുകളില്‍ ഇത്തരം മാലിന്യം നിറച്ച വാഹനങ്ങള്‍ ഉപേക്ഷിക്കുന്നത് പതിവാണെന്നാണ് ആക്ഷേപം. വാഹനങ്ങളിലെ മാലിന്യം നാട്ടുകാരോ പഞ്ചായത്ത് ഇടപെട്ട് മറവ് ചെയ്യും. അതിന് സേഷം അഞ്ജാത വാഹനമെന്ന നിലയില്‍ പൊലീസ് കസ്റ്റഡിയിലെടുക്കുമ്പോള്‍ കോടതി മുഖേനെ വാഹനം ഇറക്കിക്കൊണ്ടുപോവുകയാണ് പതിവ്. ഇതിനെതിരെ കര്‍ശന നിയമനടപടി വേണമെന്നാണ് നാട്ടുകാരുടെ ആവശ്യം.

MORE IN SOUTH
SHOW MORE
Loading...
Loading...