നികുതി രഹിതമായി കശുവണ്ടി ഇറക്കുമതിയില്ല; പ്രതീക്ഷയില്‍ വ്യവസായലോകം

cashewimport-03
SHARE

ഭാഗികമായി സംസ്കരിച്ച കശുവണ്ടി പരിപ്പു നികുതിരഹിതമായി ഇറക്കുമതി ചെയ്യുന്നതിനുള്ള അനുമതി കേന്ദ്ര സര്‍ക്കാര്‍ പിന്‍വലിച്ചു. തീരുമാനം സംസ്ഥാനത്തെ കശുവണ്ടി വ്യവസായത്തിനു സഹായകരമാകുമെന്നാണ് മേഖലയിലുള്ളവരുടെ പ്രതീക്ഷ. 

‌വിദേശരാജ്യങ്ങളിൽ നിന്നു ബോര്‍മ പരിപ്പ് വ്യാപകമായി ഇറക്കുമതി ചെയ്തിരുന്നു. സംസ്കരിച്ച ശേഷം കയറ്റുമതി ചെയ്യാമെങ്കില്‍ ചുങ്കവും നികുതിയുമില്ലാതെ അസംസ്കൃത വസ്തുക്കൾ ഇറക്കുമതി ചെയ്യാമെന്ന കേന്ദ്രസര്‍ക്കാര്‍ ‌ഉത്തരവിന്റെ അടിസ്ഥാനത്തിലായിരുന്നു വ്യാപാരം. ബോര്‍മ പരിപ്പിന്റെ ഇറക്കുമതി ആഭ്യന്തര സംസ്കരണത്തെ തളർത്തുവെന്ന പരാതി വ്യാപകമായതോടെയാണ് കേന്ദ്ര സര്‍ക്കാര്‍ തീരുമാനം മാറ്റിയത്. 

പുതിയ നിര്‍ദേശത്തിലൂടെ മറ്റു രാജ്യങ്ങളിൽ വിൽക്കാൻ കഴിയാത്ത പൊടിപ്പരിപ്പ് ഇറക്കുമതി ചെയ്യുന്നതു പോലെയുള്ള അനധികൃത ഇടപാടുകൾ നിലയ്ക്കുമെന്നാണ് കശുവണ്ടി വ്യവസായികളുടെ പ്രതീക്ഷ.

MORE IN SOUTH
SHOW MORE
Loading...
Loading...