കവടിയാറിൽ കാരൾ ഗാനംഘം; മധുരം നൽകി രാജകുടുംബം

kawadiarcarol-04
SHARE

തിരുവനന്തപുരം കവടിയാർ കൊട്ടാരത്തിൽ ക്രിസ്തുമസ് സന്ദേശവുമായി കരോൾ സംഘമെത്തി. കർദിനാൾ മാര്‍ ക്ലിമ്മീസ് കാതോലിക്കാ ബാവയുടെ നേതൃത്വത്തിലാണ് കരോൾ സംഘമെത്തിയത്.

ക്രിസ്തുദേവന്റെ തിരുപിറവിയുടെ വരവറിയിച്ചെത്തിയ കരോള്‍ സംഘത്തെ രാജകുടുംബാംഗങ്ങള്‍ ആഘോഷപൂര്‍വം സ്വീകരിച്ചു. കരോള്‍ രാവിന് ആത്മീയ നിറവേകി സുറിയാനി ഗാനവും സംഘം ആലപിച്ചു. രാജകൊട്ടാരം ഏറെ പ്രിയപ്പെട്ട ഭവനമാണെന്ന് ക്ലിമ്മീസ് കാതോലിക്കാ ബാവ.

കുട്ടിക്കാലത്തെ ക്രിസ്തുമസ് ആഘോഷങ്ങളെ രാജകുടുംബാംഗങ്ങളും ഓർത്തെടുത്തു. ക്രിസ്തുമസ് മധുരം നൽകിയാണ് രാജകുടുംബം കരോള്‍ സംഘത്തെ യാത്രയാക്കിയത്.

MORE IN SOUTH
SHOW MORE
Loading...
Loading...