ഊബര്‍ ഇൗററ്സ് ഭക്ഷണ വിതരണക്കാര്‍ സമരത്തിൽ

uberstrike-03
SHARE

തിരുവനന്തപുരത്ത് രണ്ടായിരത്തിലേറെ ഊബര്‍ ഇൗററ്സ് ഭക്ഷണ വിതരണക്കാര്‍ അനിശ്ചിതകാല സമരത്തില്‍. വേതനം വെട്ടിക്കുറച്ചും ഇന്‍ഷുറന്‍സ് അടക്കം വാഗ്ദാനങ്ങള്‍ പാലിക്കാതെയും കമ്പനി വഞ്ചിച്ചുവെന്നാണ് ആരോപണം. വിതരണം നിലച്ചതോടെ ഹോട്ടലുകാരും നഷ്ടത്തിലായി. 

വിശന്നുപൊരിഞ്ഞിരിക്കുന്ന തലസ്ഥാനവാസികളൊന്നും ഇന്ന് ഊബര്‍ ഈററ്സിലേയ്ക്ക് വിളിയ്ക്കേണ്ട...ഇവര്‍ സമരത്തിലാണ്. വേതനം വെട്ടിക്കുറച്ചതാണ് അനിശ്ചിതകാല സമരത്തിലേയ്ക്ക് നയിച്ച പ്രധാന കാരണം.  സമരം തുടങ്ങിയതോടെ ഹോട്ടലുകളില്‍ തയാറാക്കിയ ഭക്ഷണ സാധനങ്ങള്‍ പാഴായി. ഹോട്ടലുകാരും വിതരണക്കാരും തമ്മിലുള്്ള പ്രശ്നമാണിതെന്ന ഊബര്‍ കമ്പനിക്കാരുടെ വാദവും ഹോട്ടലുകാര്‍ തള്ളി.  

തലസ്ഥാന നഗരത്തില്‍ രണ്ടായിരത്തിലേറെ ഭക്ഷണ വികരണക്കാര്‍ ഉണ്ട്. പ്രശ്നപരിഹാരമുണ്ടായില്ലെങ്കില്‍ തിങ്കളാഴ്ച മുതല്‍ സമരം ശക്തമാക്കാനാണ് തൊഴിലാളികളുടെ തീരുമാനം. 

MORE IN SOUTH
SHOW MORE
Loading...
Loading...