അരുവിക്കര ജലവിതരണം സാധാരണഗതിയിലേക്ക്; അറ്റകുറ്റപണി ഭാഗികമായി പൂർത്തീകരിച്ചു

maintanence-01
SHARE

തിരുവനന്തപുരം നഗരത്തിലെ ജലവിതരണം സാധാരണ നിലയിലേക്ക്. ഇന്നലെയാരംഭിച്ച  അരുവിക്കര പ്ലാന്‍റിലെ  അറ്റകുറ്റപണി ഭാഗികമയി പൂര്‍ത്തിയായതോടെ ജലവിതരണം ആരംഭിച്ചു. നാളെ വൈകിട്ടോടെ മാത്രമേ ഉയര്‍ന്ന പ്രദേശങ്ങളിലേക്ക് വെള്ളം എത്തുകയെന്ന് വാട്ടര്‍ അതോറിറ്റി അറിയിച്ചു.

അരുവിക്കരയിലെ എഴുപത്തിനാല് എംഎല്‍ഡി എന്‍പത്തിയാറ് എംഎല്‍ഡി എന്നീ ജലശുദ്ധീകരണശാലകളിലാണ് കാലപ്പഴക്കം ചെന്ന പമ്പുകള്‍ മാറ്റുന്ന ജോലികള്‍. ഇതില്‍ എഴുപത്തിനാല് എംഎല്‍ഡി പ്ലാന്റിലെ ജോലികള്‍ പൂര്‍ത്തിയാക്കി ജലവിതരണം ആരംഭിച്ചു. നാളെയോടെ ജലവിതരണം പൂര്‍വസ്ഥിതിയിലാക്കാന്‍ ലക്ഷ്യമിട്ടുള്ള പ്രവര്‍ത്തനങ്ങളാണ് എന്‍പത്തിയാറ് എംഎല്‍ഡി ജലശുദ്ധീകരണ ശാലയില്‍ പുരോഗമിക്കുന്നത്. ഉയര്‍ന്ന പ്രദേശങ്ങളായ പൗഡിക്കോണം, ജവഹര്‍ നഗര്‍, വെള്ളയംമ്പലം, വഞ്ചിയൂര്‍ കേശവദാസപുരം, ടെക്നോപാര്‍ക്ക് തുടങ്ങിയ സ്ഥലങ്ങളില്‍ നാളെയോടെയെ ജലവിതരണം സാധ്യമാകൂ.

വാട്ടര്‍ അതോറിറ്റിയുടെ വിവിധ സെക്ഷന്‍ ഓഫിസുകളുടെ പരിധിയില്‍ സ്ഥാപിച്ച ടാങ്കുകളില്‍ വെള്ളം നിറയ്ക്കുന്ന പ്രവര്‍ത്തനങ്ങള്‍ നഗരത്തിലുടനീളം നടക്കുന്നുണ്ട്. കുടിവെള്ളം ലഭ്യമാക്കാനും പരാതികളറയിക്കാനും ഈ കാണുന്ന കണ്‍ട്രാള്‍ റൂം നമ്പറുകളിലും ബന്ധപ്പെടാം. മെഡിക്കൽ കോളജ് ജനറല്‍ ആശുപത്രി മുതലായ സ്ഥലങ്ങളിലേക്ക് ജലവിതരണത്തില്‍ തടസമില്ല. ആർസിസി, ശ്രീചിത്ര എന്നിവിടങ്ങളില്‍ രാവിലെ ജലക്ഷാമം അനുഭവപ്പെട്ടിരുന്നെങ്കിലും കൂടുതല്‍ ടാങ്കറുകളില്‍ വെള്ളം എത്തിച്ചു. കോളനി പ്രദേശങ്ങളിലേക്കും പ്രത്യേകം ടാങ്കർ ലോറികൾ വഴിയാണ് ജലവിതരണം. നാലുഘട്ടങ്ങളായി നടക്കുന്ന നവീകരണ ജോലികളുടെ രണ്ടാംഘട്ടം അടുത്ത മാസം നാലിന് നടക്കും.

MORE IN SOUTH
SHOW MORE
Loading...
Loading...