മലയാളിക്ക് പരിചിതമല്ലാത്ത ‘കാലിഗ്രഫി ഫെസ്റ്റിവൽ’; വരയായി മാറുന്ന എഴുത്ത്

kaligraphy-web
SHARE

മലയാളികള്‍ക്ക് ഏറെ പരിചിതമല്ലാത്ത കാലിഗ്രഫി ഫെസ്റ്റിവല്‍ അഥവാ കലാകൈപ്പട ഉല്‍സവത്തെകുറിച്ചുള്ള വാര്‍ത്തയറിയാം. രണ്ടു  ദിവസമായി തിരുവനന്തപുരത്ത് നടക്കുന്ന ഫെസ്റ്റിവലിന്‍റെ ഇന്നലത്തെ പ്രധാന ആകര്‍ഷണം നൃത്തവും വരയും ഒന്നായി മാറിയ കാലിഗ്രഫി നൃത്തസമന്വയമായിരുന്നു.   

കലിഗ്രഫിയെന്നാല്‍ മനോഹരമായ എഴുത്തെന്നര്‍ഥം. ഇവിടെ താളവും ശബ്ദവും വരയായി മാറി. കലാക്ഷേത്ര കലാകാരി പ്രതീക്ഷയുടെ ശിവപാര്‍വതി പരിണയ ചുവടുകള്‍ പ്രശസ്ത കലിഗ്രാഫര്‍ അച്യുത് പല്ലവാണ്  വരയില്‍ നിറച്ചത്

ലളിതകലാ അക്കാദമിയുടെ സഹായത്തോടെ കചടതപ ഫൗണ്ടേഷനാണ് സംഘാടകര്‍. കലാകൈപ്പട ഉല്‍സവത്തിന്‍റെ ഭാഗമായുള്ള പ്രദര്‍ശനവും ശംഖുമുഖം ആര്‍ട് ഗാലറിയില്‍ നടക്കുന്നുണ്ട്. രാജ്യത്തെ പ്രഗല്‍ഭരായ കാലിഗ്രഫി സൃഷ്ടികളാണ് ഇവിടെ പ്രദര്‍ശിപ്പിക്കുന്നത്

MORE IN SOUTH
SHOW MORE
Loading...
Loading...