കൊല്ലം കോട്ടാത്തലയില്‍ വീണ്ടും സംഘര്‍ഷം; രണ്ടു പേർക്ക് പരുക്ക്

kodathala-conflict
SHARE

ചെറിയ ഇടവേളയ്ക്ക് ശേഷം കൊല്ലം കോട്ടാത്തലയില്‍ വീണ്ടും സംഘര്‍ഷം. സിപിഎം പ്രവര്‍ത്തകന്‍ ഉള്‍പ്പെടെ രണ്ടു പേര്‍ക്കു പരുക്കേറ്റു. കേസില്‍ മൂന്നു ആര്‍എസ്എസ് പ്രവര്‍ത്തകരെ അറസ്റ്റു ചെയ്തു. സംഘര്‍ഷത്തിന് പിന്നില്‍ രാഷ്ട്രീയമില്ലെന്നാണ് ഇരു സംഘടനകളുടെയും വിശദീകരണം.

 ബൈക്കില്‍ വരികയായിരുന്ന കോട്ടാത്തല സ്വദേശിയും സിപിഎം പ്രവര്‍ത്തകനുമായ ബിപിനെ കാറിലെത്തിയ സംഘം ഇടിച്ചിട്ടു. പിന്നാലെ ബൈക്കിലെത്തിയ മറ്റൊരു സംഘം മാരകായുധങ്ങള്‍ ഉപയോഗിച്ച് ആക്രമിക്കുകയായിരുന്നു. തലയ്ക്ക് പരുക്കേറ്റ ബിപിനും ഒപ്പമുണ്ടായിരുന്ന സൈജുവും കൊട്ടാരക്കര താലൂക്ക് ആശുപത്രിയില്‍ ചികില്‍സ തേടി. വധശ്രമത്തിന് കേസെടുത്ത പൊലീസ് കോട്ടത്തല സ്വദേശികളും ആര്‍എസ്എസ് പ്രവര്‍ത്തകരുമായ മഹേഷ്,സിജു,രതീഷ് എന്നിവരെ അറസ്റ്റു ചെയ്തു.

ആക്രമണങ്ങള്‍ പതിവായിട്ടും പൊലീസ് വേണ്ട നടപടി എടുക്കുന്നില്ലെന്നും കോണ്‍ഗ്രസ് ആരോപിക്കുന്നു. മദ്യപിക്കുന്നതിനിടെയുണ്ടായ തര്‍ക്കമാണ് സംഘര്‍ഷത്തിന് കാരണമെന്നാണ് അന്വേഷണ ഉദ്യോഗസ്ഥരുടെ വിശദീകരണം.

MORE IN SOUTH
SHOW MORE
Loading...
Loading...