കരകൗശല വസ്തുക്കള്‍ മുതല്‍ സുഗന്ധവ്യഞ്ജനങ്ങള്‍ വരെ; തിരക്കേറി ശബരിമേള

Still-sabariexhibitiob2
SHARE

പന്തളത്ത് ശബരിമല തീര്‍ത്ഥാടനത്തിന്് വരുന്നവര്‍ക്കുള്ള വ്യവസായ പ്രദര്‍ശനമേളയില്‍ തിരക്കേറി. വ്യവസായ വാണിജ്യവകുപ്പ് ഒരുക്കിയിരിക്കുന്ന ശബരിമേളയില്‍ മികച്ച ഉല്‍പ്പന്നങ്ങളാണ് ലഭ്യമാകുന്നത്. 

കരകൗശല വസ്തുക്കള്‍മുതല്‍ സുഗന്ധവ്യഞ്ജനങ്ങള്‍ വരെയുണ്ട് മേളയില്‍. പന്തളം ശാസ്താക്ഷേത്രത്തിന് സമീപമാണ് ശബരിമല തീര്‍ഥാടകര്‍ക്കായി ശബരിമേള ഒരുക്കിയിരിക്കുന്നത്. ഗുണനിലവാരമുള്ള ഉല്‍പ്പന്നങ്ങള്‍ ലഭ്യമാക്കുമെന്നാണ് സംഘാടകരുടെ ഉറപ്പ്. തിരഞ്ഞെടുക്കാന്‍ ഉല്‍പ്പന്നങ്ങള്‍ ഏറെയുണ്ട് മേളയില്‍. കരകൗശല വസ്തുക്കള്‍ മുതല്‍ സുഗന്ധവ്യഞ്ജനങ്ങള്‍ വരെ നീളുന്നത്. രുദ്രാക്ഷമാല, രാമച്ചത്തില്‍തീര്‍ത്ത ഗണപതിരൂപം, നാഴി, ഇടങ്ങഴി പറ. ഇവയൊക്കെയാണ് മുഖ്യ ആകര്‍ഷണം. തിരക്കേറിയതോടെ വില്‍പ്പനയും ഉയര്‍ന്നിട്ടുണ്ട്.

വിവിധതരം ശില്പങ്ങള്‍, മാലകള്‍, എന്നിവയും മേളയില്‍ വില്‍പ്പനയ്ക്കുണ്ട്. വിവിധസംസ്ഥാനങ്ങളില്‍ നിന്നെത്തുന്ന തീര്‍ഥാടകര്‍ ഏറെയും തനത് ഉല്‍പ്പന്നങ്ങളും വാങ്ങിയാണ് മടങ്ങുന്നത്. 

MORE IN SOUTH
SHOW MORE
Loading...
Loading...