സാമൂഹ്യവിരുദ്ധരെക്കൊണ്ട് പൊറുതിമുട്ടി തിങ്കൾകരിക്കത്ത് നിവാസികൾ

thinkalkarikam
SHARE

സാമൂഹിക വിരുദ്ധരെക്കൊണ്ട് പൊറുതിമുട്ടി കൊല്ലം ജില്ലയുടെ മലയോര മേഖലയായ തിങ്കള്‍കരിക്കത്തിലെ നാട്ടുകാര്‍. വില്ലേജ് ഓഫീസിന്റെ വരാന്തയിലിരുന്ന മദ്യപിക്കുന്നതും സമീപത്തെ കടയില്‍ നിന്ന് ആഹാരസാധനങ്ങള്‍ മോഷ്ടിക്കുന്നതും പതിവാണ്. 

കുളത്തുപ്പുഴ തിങ്കള്‍കരിക്കം വില്ലേജ് ഓഫിസും പരിസരവും രാത്രിയായല്‍ സാമൂഹ്യ വിരുദ്ധരുടെ താവളമാണ്. കഴിഞ്ഞ രാത്രിയില്‍ ഓഫിസ് വരാന്തയിലിരുന്ന് മദ്യപിച്ചവര്‍ അവിടെ തന്നെ പ്രാഥമികൃത്യങ്ങളും നടത്തി. പരാക്രമം ഇതുകൊണ്ട് അവസാനിച്ചില്ല.സംഘം സമീപത്തെ കടയില്‍ നിന്നു സോപ്പ്,ബിസ്ക്കറ്റ്,സിഗരിറ്റ് എന്നിവയും മോഷ്ട്ടിച്ചു. അതിക്രമങ്ങള്‍ പതിവായിട്ടും ഒട്ടേറ തവണ പരാതി നല്‍കിയിട്ടും പൊലീസ് ഒരു നടപടിയും സ്വീകരിക്കുന്നില്ലെന്നും ആക്ഷേപമുണ്ട്.

MORE IN SOUTH
SHOW MORE
Loading...
Loading...