സാമൂഹ്യവിരുദ്ധരുടെ താവളമായി കരുനാഗപ്പള്ളി സ്വകാര്യ ബസ് സ്റ്റാന്‍ഡ്

bus
SHARE

കൊല്ലം കരുനാഗപ്പള്ളിയിലെ സ്വകാര്യബസ് സ്റ്റാന്‍ഡ് ലഹരി മാഫിയ സംഘങ്ങളുെട താവളം. അടിസ്ഥാന സൗകര്യങ്ങള്‍ ഇല്ലാത്ത സ്റ്റാന്‍ഡില്‍ ഭൂരിഭാഗം ബസുകളും കയറാറുമില്ല. 

കരുനാഗപ്പള്ളി സ്വകാര്യ ബസ് സ്റ്റാന്‍ഡില്‍ ഉപേക്ഷിച്ച നിലയിലുള്ള ബസില്‍ നിന്നു ലഭിച്ചതാണ് ഈ സിറിഞ്ചുകള്‍. രാത്രിയായാല്‍ ബസ് സ്റ്റാന്‍ഡ്  സാമൂഹ്യവിരുദ്ധര്‍ കൈയടക്കം. പൊതു ഖ‍ജനാവില്‍ നിന്നു അഞ്ചു കോടി മുടക്കി നിര്‍മിച്ച ബസ് സ്റ്റാന്‍ഡ് ഒരു വര്‍ഷം മുന്‍പാണ് ഉദ്ഘാടനം ചെയ്തത്. അടിസ്ഥാന സൗകര്യങ്ങള്‍ ഒന്നും ഒരുക്കാതെയായിരുന്നു ഉദ്ഘാടനം. മാത്രമല്ല നഗരത്തില്‍ നിന്നു അല്‍പം മാറിയാണ് ബസ്്സ്റ്റാന്‍ഡ്. അതുകൊണ്ട് യാത്രക്കാരും ഭൂരിഭാഗം ബസുകളും സ്റ്റാന്‍ഡിലേക്ക് വരാറില്ല. 

കരുനാഗപ്പള്ളി മുന്‍സിപ്പാലിറ്റിയിലെ കഴിഞ്ഞ യുഡിഎഫ് ഭരണസമിതിയാണ് സ്വകാര്യ ബസ്്സ്റ്റാന്‍ഡിന്റെ നിര്‍മാണം ആരംഭിച്ചത്. അന്നത്തെ ഭരണമുന്നണിയിലെ ചിലരുടെ റിയല്‍എസ്റ്റേറ്റ് താല്‍പര്യങ്ങളാണ് നഗരത്തില്‍ നിന്നു മാറി സ്റ്റാന്‍ഡ് പണിയാന്‍ കാരണമെന്ന് ആക്ഷേപമുണ്ട്.

MORE IN SOUTH
SHOW MORE
Loading...
Loading...