ഇഴജന്തുക്കളെ ഭയന്ന് അംഗൻവാടി കുരുന്നുകൾ; പ്രതിഷേധം

paravorranganvadi-03
SHARE

ഇഴജന്തുക്കളെ പേടിച്ച് കൊല്ലം കലയ്ക്കോട്ടെ അംഗന്‍വാടി കുട്ടികള്‍. സമീപത്തുള്ള സഹകരണ സംഘത്തിന്റെ  വളപ്പില്‍ നിന്ന് അംഗന്‍വാടിയിലേക്ക് ഇഴ‍ജന്തുക്കള്‍ കയറുന്നത് പതിവാണ്.

കയര്‍ വ്യവസായ സഹകരണ സംഘത്തില്‍ കാട് മൂടിയ വളപ്പിനോട് ചേര്‍ന്നാണ് കലയ്ക്കോട്ടെ അങ്കണവാടി.വളപ്പില്‍ നിന്നു അങ്കണവാടിയിലേക്ക് പതിവായി ഇഴജന്തുകള്‍ കയറാറുണ്ടെന്ന് നാട്ടുകാര്‍. സഹകരണ സംഘത്തിന്റെ വളപ്പില്‍ പാമ്പിന്റെ മാളങ്ങളുമുണ്ട്.

പാഴ്മരങ്ങള്‍ വളര്‍ന്നത് മൂലം അങ്കണവാടിയുടെ മതിലും ഇടിഞ്ഞു തുടങ്ങി. പലതവണ പൂതക്കുളം പഞ്ചായത്തില്‍ പരാതി നല്‍കിയിട്ടും ഒരു നടപടിയുമുണ്ടായില്ലെന്ന് നാട്ടുകാര്‍ ആരോപിക്കുന്നു. ഇഴജന്തുക്കളെ ഭയന്ന് പലരുമിപ്പോള്‍ കുട്ടികളെ അങ്കണവാടിയിലേക്ക് വിടാറില്ല.

MORE IN SOUTH
SHOW MORE
Loading...
Loading...