സുരക്ഷാമാനദണ്ഡങ്ങൾ നടപ്പായില്ല; താറുമാറായി പത്തനംതിട്ട ജില്ലാ സ്കൂൾകായികമേള

districtmeet-05
SHARE

താറുമാറായി പത്തനംതിട്ട ജില്ലാ സ്കൂൾകായികമേള.  സുരക്ഷാമാനദണ്ഡങ്ങൾ ഉറപ്പാക്കണമെന്ന് നിർദ്ദേശിച്ചിട്ടും ഒന്നും നടപ്പായില്ല. മുനിസിപ്പൽ സ്റ്റേഡിയത്തിലെ ചെളിക്കുളമായ ട്രാക്കിലാണ്  മത്സരങ്ങൾ. 

രണ്ടു വേദികളിലാണ് മത്സരങ്ങൾ ക്രമികരിച്ചിരിക്കുന്നത്. പത്തനംതിട്ട മുൻസിപ്പൽ സ്‌റ്റേഡിയത്തിലെ ചെളി നിറഞ്ഞ ട്രാക്കിൽ താറുമാറായാണ്  മത്സരങ്ങൾ നടക്കുന്നത്. സംസ്ഥാന തലത്തിലേയ്ക്കു യോഗ്യത തേടുന്നവരുടെ മത്സരമാണ് ഇങ്ങനെ നില വാരമില്ലാതെ പുരോഗമിക്കുന്നത്. സമരത്തെ തുടർന്ന് കായികാധ്യാപകർ നടത്തിപ്പിൽ നിന്ന് വിട്ടു നിൽക്കുന്നത് മത്സരത്തെ കാര്യമായി ബാധിച്ചിട്ടുണ്ട്.

ത്രോ ഇനങ്ങൾ നടക്കുന്നിടത്ത് സുരക്ഷ ഇല്ല. ദേശീയ ,സംസ്ഥാന തലങ്ങളിൽ കഴിഞ്ഞ വർഷം മെഡലുകൾ നേടിയ താരങ്ങൾ മത്സര നടത്തിപ്പിലെ പിഴവ് പ്രകടനത്തെ ബാധിക്കുമെന്ന ആശങ്ക പങ്കു വച്ചു.

കായിക മത്സരങ്ങളിൽ വേണ്ടത്ര പ്രാഗത്ഭ്യം മില്ലാത്തവർ വിധികർത്താക്കളായി എത്തിയത്  തർക്കങ്ങൾക്കും വഴിവെച്ചു.

MORE IN SOUTH
SHOW MORE
Loading...
Loading...