അപകടവഴിയിൽ ബോധവത്കരണ യജ്ഞവുമായി വാട്സാപ്പ് കൂട്ടായ്മ

poovar
SHARE

അപകടങ്ങള്‍ തുടര്‍ക്കഥയായ പൂവാര്‍ വിഴിഞ്ഞം റോഡില്‍ ബോധവല്‍ക്കരണവുമായി വാട്സാപ്പ് കൂട്ടായ്മ. കഴിഞ്ഞ ഒരുവര്‍ഷമായി പതിമൂന്ന് ജീവനുകളാണ് ഈ റോഡിലുണ്ടായ അപകടങ്ങളില്‍ പൊലിഞ്ഞത്. 

വിഴിഞ്ഞം മുതല്‍ പൂവാര്‍ വരെയുള്ള പന്ത്രണ്ട് കിലോമീറ്റര്‍ റോഡില്‍ ഒരു വര്‍ഷത്തിനിടെയുണ്ടായ നൂറിലേറെ അപകടങ്ങളില്‍ പതിമൂന്നുപേരുടെ ജീവനാണ് പൊലിഞ്ഞത്. അപകടം തുടര്‍ക്കഥയായതോടെയാണ് ബോധവല്‍ക്കരണ പരിപാടിയുമായി വോയിസ് ഓഫ് പുല്ലുവിള എന്ന വാട്സാപ്പ് കൂട്ടായ്മ നിരത്തിലിറങ്ങിയത്. പുല്ലുവിള ഹയര്‍ സെക്കന്ററി സ്കൂള്‍ വിദ്യാര്‍ഥികളും, നാട്ടുകാരും പരിപാടിയുടെ ഭാഗമായി.

അമിതവേഗവമാണ് മിക്ക അപകടങ്ങള്‍ക്ക് കാരണം. അശാസ്ത്രീയമായി റോഡ് നിര്‍മിച്ചതും അപകടങ്ങള്‍ക്ക് വര്‍ധിപ്പിക്കുന്നുണ്ടെന്നാണ് നാട്ടുകാരുടെ ആക്ഷേപം.

MORE IN SOUTH
SHOW MORE
Loading...
Loading...