ചെയർമാൻ സ്ഥാനത്തെചൊല്ലി ചങ്ങനാശ്ശേരി നഗരസഭയിൽ തർക്കം

chenganassery-02-
SHARE

ചെയർമാൻ സ്ഥാനത്തെചൊല്ലി ചങ്ങനാശ്ശേരി നഗരസഭയിൽ കേരള കോൺഗ്രസ് ജോസ്‌- ജോസഫ് വിഭാഗങ്ങളുടെ പോര് കടുക്കുന്നു.  ജോസഫ് വിഭാഗം കൗൺസിലർമാർ, ജോസ്‌ പക്ഷക്കാരനായ നഗരസഭ ചെയർമാനുള്ള പിന്തുണ പിൻവലിക്കാൻ തീരുമാനിച്ചു. ചെയർമാന്റെ രാജ്യാവശ്യപ്പെട്ട് പി.ജെ ജോസഫ് കത്ത് അയച്ചതിന് പിന്നാലെയാണ് തീരുമാനം. എന്നാൽ, ജോസ്‌ കെ.മാണി പറയാതെ രാജിയില്ലെന്നാണ് ചെയർമാൻ ലാലിച്ചൻ കുന്നിപ്പറമ്പിലിന്റെ നിലപാട്. 

ചങ്ങനാശേരി നഗരസഭ  ചെയർമാൻ സ്ഥാനത്തെചൊല്ലി കേരളാ കോൺഗ്രസിൽ പോര് മുറുകുകയാണ്. അധ്യക്ഷസ്ഥാനം രാജിവെച്ചില്ലെങ്കിൽ അച്ചടക്കനടപടി സ്വീകരിക്കുമെന്ന് ചൂണ്ടിക്കാട്ടി പി.ജെ ജോസഫ് നഗരസഭാ ചെയർമാന് നേരത്തെ കത്ത് നൽകിയിരുന്നു. ധാരണയനുസരിച്ച് ചെയർമാൻ സ്ഥാനം ഓഗസ്റ്റിൽ ഒഴിയേണ്ടതായിരുന്നു വെന്ന് കത്തിൽ വ്യക്തമാക്കുന്നു. എന്നാൽ കത്ത്കിട്ടിയിട്ടില്ലെന്നും തന്റെ പാർട്ടിയുടെ ലീഡർ ജോസ് കെ.മാണിയാണെന്നുമാണ്

ലാലിച്ചൻ കുന്നിപറമ്പിലിന്റെ നിലപാട്. മുമ്പ് ചെയർമാനെ തിരുമാനിക്കുന്ന യോഗത്തിൽ നിന്നും ഇറങ്ങിപോയ ആളാണ് ജോസഫ് പക്ഷ നോമിനിയെന്നും ലാലിച്ചൻ ആരോപിക്കുന്നു.

അതേസമയം, യുഡിഎഫ് ഇടപെട്ടിട്ടും സ്ഥാനമൊഴിയാത്തതിനാൽ, കേരളാ കോൺഗ്രസിലെ ആറ് അംഗങ്ങളും പിന്തുണ പിൻവലിക്കുന്നതായി  ജോസഫ് പക്ഷ നേതാവായ സാജൻ  ഫ്രാൻസിസ് വ്യക്തമാക്കി.  ചങ്ങനാശ്ശേരി എംഎൽഎ സി.എഫ് തോമസിന്റെ സഹോദരനായ സാജൻ ഫ്രാൻസിസാണ് ജോസഫ് പക്ഷത്തിന്റെ ചെയർമാൻ നോമിനി. അധികാര വടംവലി രൂക്ഷമായതോടെ,  നഗരസഭാ കൗൺസിലിലെ യുഡിഎഫ് അംഗങ്ങൾക്കിടയിലും അതൃപ്തി പ്രകടമാകുന്നുണ്ട്. 

MORE IN SOUTH
SHOW MORE
Loading...
Loading...