കുടിവെള്ളം പോലുമില്ലാതെ താലൂക്ക് ആശുപത്രി; വലഞ്ഞ് രോഗികള്‍

pathanaphospital-04
SHARE

കൊല്ലം പത്തനാപുരം താലൂക്ക് ആശുപത്രിയില്‍ ജലവിതരണം മുടങ്ങുന്നത് പതിവാകുന്നു. കുടിവെള്ളം പോലുമില്ലാതെ വലയുകയാണ് രോഗികളും കൂട്ടിരിപ്പുകാരും ജീവനക്കാരും. ജലവിതരണം മുടങ്ങുന്നതില്‍ പ്രതിഷേധിച്ച് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ആശുപത്രി ഉപരോധിച്ചു.

പത്തനാപുരം താലൂക്ക് ആശുപത്രിയില്‍ രോഗികളെ കാണാന്‍ എത്തുന്നവര്‍ ‌ആഹാര സാധനങ്ങള്‍ക്കു പകരമിപ്പോള്‍ വെള്ളമാണ് കൊണ്ടു വരുന്നത്. ജലവിതരണം എത്രയും വേഗം പുനസ്ഥാപിക്കണമെന്ന് ആവശ്യപ്പെട്ട് കോണ്‍‌ഗ്രസ് പ്രവര്‍ത്തകര്‍ ആശുപത്രി ഉപരോധിച്ചു.

സമരത്തെ തുടര്‍ന്ന് കുടിവെള്ളത്തിന് താല്‍കാലിക സംവിധാനം ഏര്‍പ്പെടുത്തിയിട്ടുണ്ട്. എന്നാല്‍ ജല വിതരണം ഇടയ്ക്കിടയ്ക്ക് തടസപ്പെട്ടുന്ന കാര്യം ആശുപത്രി അധികാരികള്‍ ഇതുവരെ അറിയിച്ചിട്ടില്ലെന്നാണ് ജല അതോറിറ്റിയുടെ വിശദീകരണം.

MORE IN SOUTH
SHOW MORE
Loading...
Loading...