അപകടക്കെണി ഒരുക്കി നെയ്യാറ്റിന്‍കര– കാട്ടാക്കട റോഡ്

roadnyta-04
SHARE

തിരുവനന്തപുരം നെയ്യാറ്റിന്‍കര– കാട്ടാക്കട റോഡ് പൊട്ടിപ്പൊളിഞ്ഞ് അപകടക്കെണിയൊരുക്കുന്നു. വലിയ കുഴികളില്‍ വാഹനം വീണ് ഒരാഴ്ചക്കിടെ ഇരുപത്തഞ്ചിലേറെ ഇരുചക്ര വാഹനക്കാരാണ് അപകടത്തില്‍പ്പെട്ടത്. 

പതിനഞ്ച് കൊല്ലം മുമ്പാണ് റോഡ് ടാര്‍ ചെയ്യുന്നത്. പിന്നീട് കേബിളിടാനും പൈപ്പിടാനുമൊക്കെയായി നിരവധി തവണ വെട്ടിപ്പൊളിച്ചു. റോഡ് തോടായിട്ടും അനങ്ങാപ്പാറ നയമാണ് അധികൃതര്‍ക്ക്. മൂന്നുമാസം മുമ്പ് റോഡിന്റെ നവീകരണ പ്രവര്‍ത്തനങ്ങള്‍ തുടങ്ങിവച്ചെങ്കിലും മുന്നോട്ട് പോയിട്ടില്ല. 

MORE IN SOUTH
SHOW MORE
Loading...
Loading...