നെയ്യാറ്റിന്‍കരയില്‍ പൊതുശ്മശാനത്തിന്‍റെ നിര്‍മാണം; കോണ്‍ഗ്രസില്‍ തര്‍ക്കം

NTAprotest-01
SHARE

തിരുവനന്തപുരം നെയ്യാറ്റിന്‍കരയില്‍ പൊതു ശ്മശാനത്തിന്‍റെ നിര്‍മാണവുമായി ബന്ധപ്പെട്ട് കോണ്‍ഗ്രസില്‍ തര്‍ക്കം. നഗരസഭയ്ക്കെതിരെ പാര്‍ട്ടി നടത്തിയ സമരത്തിനെതിരെ കോണ്‍ഗ്രസ് കൗണ്‍സിലര്‍മാര്‍ രംഗത്തെത്തി. സമരത്തില്‍ പങ്കെടുത്ത രണ്ടു കൗണ്‍സിലര്‍മാരെ കൗണ്‍സില്‍ ഹാളില്‍ നിന്നു പുറത്താക്കണമെന്ന LDF ആവശ്യത്തെ കോണ്‍ഗ്രസ് കൗസിലര്‍മാര്‍ പിന്തുണച്ചു

നെയ്യാറ്റിന്‍കരയില്‍ പൊതു ശ്മശാന നിര്‍മാണം  വൈകുന്നതിനെതിരെയായിരുന്നു കോണ്‍്ഗരസും പോഷകസംഘടനകളും ശവപ്പെട്ടിയുമായി നഗരസഭാ കവാടത്തില്‍ സമരം നടത്തിയത്. ആകെയുള്ള പതിനേഴ് കൗണ്‍സിലര്‍മാരില്‍ പങ്കെടുത്തത് രണ്ടു പേര്‍ മാത്രം. ഇവരെ കൗണ്‍സില്‍ ഹാളില്‍ നിന്നു പുറത്താക്കണമെന്നു എല്‍.ഡി.എഫ് അംഗങ്ങള്‍ ആവശ്യപ്പെട്ടു. പിന്തുണച്ച് 15 കോണ്‍ഗ്രസ് കൗണ്‍സിലര്‍മാര്‍ രംഗത്തെത്തി

അതേസമയം ടെണ്ടര്‍ നടപടികള്‍ പൂര്‍ത്തിയായെന്നും ശ്മശാന നിര്‍മാണം ഉടന്‍ ആരംഭിക്കുമെന്നും നഗരസഭാ ചെയര്‍പേഴ്സണ്‍ അറിയിച്ചു

MORE IN SOUTH
SHOW MORE
Loading...
Loading...