ശംഖുമുഖത്തെ രക്ഷിക്കാൻ പുതിയ പദ്ധതികൾ; പുനർ നിർമാണത്തിന് നടപടിയായില്ല

samkhumukham-web
SHARE

തിരുവനന്തപുരം ശംഖുമുഖത്ത് കൂടുതല്‍ സഞ്ചാരികളെ ആകര്‍ഷിക്കാന്‍ പുതിയ പദ്ധതികളുമായി ടൂറിസം വകുപ്പ്. പതിനഞ്ച് കോടി ചെലവു വരുന്ന പദ്ധതികള്‍ക്കാണ് ടൂറിസം വകുപ്പ് രൂപം നല്‍കിയത്. എന്നാല്‍ മോടി പിടിപ്പിക്കാന്‍ കോടികള്‍ ചെലവിടുമ്പോള്‍  കടലെടുത്ത നടപ്പാതയും റോഡും പുനര്‍നിര്‍മിക്കാന്‍ നടപടികളൊന്നുമില്ല.

പുതിയ പ്രവേശന കവാടം, സൈക്കിള്‍ ട്രാക്ക്, കൃത്രിമകുളം, പുതിയ ഇരിപ്പിടങ്ങള്‍ കുട്ടികള്‍ക്കായുള്ള കളിസ്ഥലം, ഫാമിലി സോണ്‍ എന്നിവയാണ് പദ്ധതിയില്‍ ഉള്‍പ്പെടുത്തി പുതിയതായി നിര്‍മിക്കുന്നത്. കടലേറ്റം പതിവായതിനാല്‍ തീരത്ത് നിന്ന് അന്‍പത് മീറ്റര്‍ വിട്ടാണ് ഒാരോ പദ്ധതികളും നടപ്പിലാക്കുന്നത്. കൂടുതല്‍ സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തുന്നതോടെ സ്വദേശികളും വിദേശികളുമായി കൂടുതല്‍ സഞ്ചാരികളെ ഇവിടേക്ക് ആകര്‍ഷിക്കാനാകുമെന്ന് ടൂറിസം ഡയറക്ടര്‍ പി..ബാലകിരണ്‍ മനോരമ ന്യൂസിനോട് പറഞ്ഞു.

ഒരു വശത്ത് കോടികളുടെ പദ്ധതികള്‍ ആവിഷ്കരിക്കുമ്പോഴും മറുവശത്ത് സഞ്ചാരികള്‍ ശംഖുമുഖത്തെ കൈവിട്ട അവസ്ഥയാണിപ്പോള്‍. തീരത്തോട് ചേര്‍ന്നുള്ള റോഡും നടപ്പാതയും കടലെടുത്തിട്ട് ഒരു വര്‍ഷത്തിലധികമായെങ്കിലും പുനര്‍ നിര്‍മിക്കാന്‍ ആരും തയാറായിട്ടില്ല.ആളുകള്‍ക്ക് ഇരിക്കാന്‍ പോലും ഇവിടെ സൗകര്യമില്ലിപ്പോള്‍. എന്നാല്‍ ഇതൊക്കെ പുതുക്കി പണിയേണ്ടത് തുറമുഖ വകുപ്പാണെന്നാണ് ടൂറിസം വകുപ്പിന്റ വിശദീകരണം.

MORE IN SOUTH
SHOW MORE
Loading...
Loading...