എ.ടി.ഒയ്ക്ക് സമാന്തര സർവീസുകാരുടെ മർദനം; പ്രതിഷേധം

attack
SHARE

തിരുവനന്തപുരം നെയ്യാറ്റിന്‍കരയില്‍ ട്രാൻസ്പോർട്ട് ഓഫിസർക്ക് സമാന്തര സർവീസുകാരുടെ മർദനം. കെഎസ്ആര്‍ടിസി ഡിപ്പോയില്‍ നിന്ന് യാത്രക്കാരെ വിളിച്ചിറക്കാന്‍ ശ്രമിച്ച സമാന്തര സര്‍വ്വീസുകാരനെ തടയാന്‍ ശ്രമിച്ച A.T.O സജീവനാണ് മര്‍ദനമേറ്റത്. 

രാവിലെ ഏഴരയോടെ സമാന്തര സർവീസുകാർ കെഎസ്ആര്‍ടിസി സ്റ്റാന്‍റിനുളളില്‍ കയറി യാത്രക്കാരെ വിളിച്ചിറക്കി. ഇതു തടയാന്‍ ശ്രമിച്ചതിനാണ് എടിഒ സജീവന് മര്‍ദനമേറ്റത്. ബസ്റ്റാന്‍റിന് മുന്നില്‍ നഗരസഭയുടെ കോപ്ലക്സ് പരിസരത്ത് വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യ്താണ് സമാന്തരക്കാരുടെ പ്രവര്‍ത്തനം. സാമ്പത്തിക മായി തകര്‍ന്നടിഞ്ഞ കെഎസ്ആര്‍ടിസിക്കെതിരെ കാലങ്ങളായി സമാന്തരക്കാര്‍ പ്രവര്‍ത്തിക്കുന്നുണ്ടെങ്കിലും പരാതി നല്‍കുന്ന ജീവനക്കാരുടെ മൊഴി രേഖപ്പെടുത്തുക മാത്രമാണ് ആര്‍ടിഓയും പൊലീസും ചെയ്യുന്നത്. എടിഓയെ മര്‍ദിച്ചതില്‍ പ്രതിഷേധിച്ച് നെയ്യാറ്റിന്‍കരയിലെ കെഎസ്ആര്‍ടിസി ജീവനക്കാര്‍ 12 മണിക്കുര്‍ പ്രതിഷേധ സമരം പ്രഖ്യാപിച്ചു.

MORE IN SOUTH
SHOW MORE
Loading...
Loading...