പോസ്റ്ററിനെ ചൊല്ലി തർക്കം; കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ നടുറോഡിൽ ഏറ്റുമുട്ടി

congress
SHARE

കൊല്ലം ഇടമുളയ്ക്കലില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ നടുറോഡില്‍ ചേരിതിരിഞ്ഞ് ഏറ്റുമുട്ടി. ഐഎന്‍ടിയുസിയുടെ മണ്ഡലം സമ്മേളനത്തിന്റെ പോസ്റ്റര്‍ പതിക്കുന്നതിനെ ചൊല്ലിയുള്ള തര്‍ക്കമാണ് സംഘര്‍ഷത്തില്‍‌ കലാശിച്ചത്. 

ഐഎന്‍ടിയുസിയുടെ ഇടമുളയ്ക്കല്‍ മണ്ഡലം സമ്മേളനം പാര്‍ട്ടിയോട് ആലോചിക്കാതെ തീരുമാനിച്ചു എന്ന് ആരോപിച്ച് കോണ്‍ഗ്രസ് മണ്ഡലം കമ്മിറ്റി പ്രസിഡന്റ് കടയില്‍ ബാബുവിന്റെ നേതൃത്വത്തില്‍ പരിപാടിയുടെ പോസ്റ്ററുകള്‍ നശിപ്പിച്ചു. ഇത് ഐന്‍ടിയുസിയുടെ മണ്ഡലം പ്രസിഡന്റ് ആര്‍.ഷിജുകുമാറിന്റെ നേതൃത്വത്തില്‍ മറു വിഭാഗം തടഞ്ഞു. വാക്കേറ്റവും കൈയ്യാങ്കളിയുമായി.

കോണ്‍ഗ്രസ് ഭരിക്കുന്ന ഇടമുളയ്ക്കല്‍ സര്‍വീസ് സഹകരണ ബാങ്കിലെ അഴിമതിയുമായി ബന്ധപ്പെട്ട് പാര്‍ട്ടിയില്‍ കഴിഞ്ഞ കുറച്ചു നാളുകളായി തര്‍ക്കം നിലനില്‍ക്കുന്നുണ്ട്. രജിസ്റ്റാര്‍ ഇടപെട്ട് ബാങ്ക് ഭരണസമിതി പിരിച്ചു വിട്ടിരുന്നു. വീണ്ടും തിരഞ്ഞെടുപ്പ് നടത്തിയെങ്കിലും യുഡിഎഫ് പാനല്‍ തന്നെ വിജയിച്ചു.

സോട്ട് (ബിനു,നാട്ടുകാരന്‍) ((ഈ ഭരണ സമിതി വന്നപ്പോഴെങ്കിലും ബാങ്ക് നാന്നാവുമെന്ന് വിചാരിച്ചതാ..പക്ഷേ തമ്മില്‍ തല്ലാണ്...)) ഞായറാഴ്ച്ച നടക്കുന്ന ഐഎന്‍ടിയുസിയുടെ മണ്ഡലം സമ്മേളനത്തിന് മുന്‍പ് ഇരുവിഭാഗങ്ങളും തമ്മിലുള്ള തര്‍ക്കം പരിഹരിക്കാന്‍ ജില്ലാ നേതൃത്വം ശ്രമിക്കുന്നുണ്ട്.

MORE IN SOUTH
SHOW MORE
Loading...
Loading...