വേളി കടപ്പുറം പകർച്ചവ്യാധി ഭീഷണിയിൽ; ആശങ്കയിൽ മുങ്ങി നാട്ടുകാർ; രോഷം

veli-web
SHARE

തിരുവനന്തപുരം വേളി കടപ്പുറം പകര്‍ച്ചവ്യാധി ഭീക്ഷണിയില്‍. രണ്ടാഴ്ച്ചയിലേറെയായി തീരത്ത് അടിഞ്ഞുകൂടിയ ടണ്‍ കണക്കിന് മാലിന്യങ്ങള്‍ നീക്കം ചെയ്യാത്തതാണ് തീരവാസികളില്‍ ആശങ്കയുണ്ടാക്കുന്നത്. 

ഈ ദൃശ്യങ്ങളില്‍ കാണുന്നത് നഗരസഭയുടെ മാലിന്യശേഖരമല്ല. വേളി മുതല്‍ സൗത്ത് തുമ്പ വരെയുള്ള രണ്ട് കിലോമീറ്ററോളം കടല്‍ തീരത്ത് അടിഞ്ഞു കൂടിയ മാലിന്യ കൂമ്പാരമാണിത്. മഴക്കാലത്ത് പൊഴി മുറിഞ്ഞ് വേളി കായലില്‍ നിന്നും കടലിലേക്കെത്തിയ മാലിന്യമാണ് ഇത്തരത്തില്‍ കരക്കടിഞ്ഞത്. പാര്‍വ്വതി പുത്തനാര്‍,ആമയിഴഞ്ചാന്‍ തോട് എന്നിവയിലൂടെ വേളി കായലിലൂടെയെത്തുന്ന നഗരമാലിന്യമാണിത്. ആശുപത്രിയിലേയും അറവുശാലകളിലേയും മാലിന്യങ്ങള്‍ക്കൊപ്പം പ്ലാസ്റ്റിക് ഉള്‍പ്പടെയുള്ള മാലിന്യങ്ങളും കടപ്പുറത്ത് വ്യാപിച്ചു കിടക്കുന്നത്. ഈ പരിസരം മുഴുവന്‍ ദുര്‍ഗന്ധം പടര്‍ന്നിരിക്കുന്നു. ഇത് പകര്‍ച്ചപ്പനി പോലുള്ള ഗുരുതരമായ ആരോഗ്യപ്രശ്നങ്ങളുണ്ടാക്കുന്നെന്ന് നാട്ടുകാര്‍ പരാതിപ്പെടുന്നു. 

നഗരസഭ ജീവനക്കാര്‍ ദിവസങ്ങളായി മാലിന്യം തരംതിരിച്ച് നീക്കം ചെയ്യാന്‍ ശ്രമിക്കുന്നുണ്ടെങ്കിലും ഇവ പൂര്‍ണ്ണമായും നീക്കം ചെയ്യാന്‍ ആഴ്ച്ചകളെടുക്കുന്ന അവസ്ഥയാണ്. ഇതുമൂലം മല്‍സ്യബന്ധനം നടത്തുന്നവര്‍ക്കും ബുദ്ധിമുട്ടുണ്ടാക്കുന്നു. ശംഖുമുഖം ബീച്ച് തകര്‍ന്നതോടെ പ്രാദേശിക വിനോദസഞ്ചാരികള്‍ ധാരാളമായെത്തുന്ന ഇടം കൂടിയാണ് വേളി. എത്രയും വേഗം ഈ മാലിന്യം മാറ്റാന്‍ റവന്യൂ വകുപ്പും ജില്ലാ ഭരണകൂടവും മനസ്സുവെച്ചാല്‍ കഴിയുമെന്നാണ് നാട്ടുകാരുടെ പരാതി

MORE IN SOUTH
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Loading...
Loading...