വെള്ളറട മലയോര റോഡിൽ മരണക്കുഴി; ഒന്നുമറിയാതെ അധികൃതർ

vellarada-web
SHARE

തിരുവനന്തപുരം കാണക്കോണം വെളളറട മലയോര റോഡ് തകർന്ന് തരിപ്പണമായിട്ടും തിരിഞ്ഞുനോക്കാതെ അധികൃതർ. റോഡിലെ മരണ കുഴികളിൽ രണ്ടാഴ്ചക്കിടെ പതിനഞ്ചിലേറെ പേരാണ് അപകടത്തിൽപെട്ടത്. 

ഇതുപോലെ നിരവധിയാളുകളാണ് മരണത്തിന്റെ വക്കിൽ നിന്ന് തലനാരിഴയ്ക്ക് രക്ഷപ്പെട്ടത്.  അമ്പൂരി കളളിക്കാട് റോഡുകളെ ബന്ധിപ്പിക്കുന്ന പ്രധാന റോഡായിട്ടും കഴിഞ്ഞ 10 വര്‍ഷമായി നവീകരണമില്ലാതെ തകര്‍ന്നടിഞ്ഞ അവസ്ഥയിലാണിത്. പലയിടങ്ങളിലും വന്‍ ഗര്‍ത്തങ്ങള്‍ രൂപപെട്ടിട്ടും അധികൃതര്‍ മൗനം തുടരുകയാണ്. റോഡിനിരുവശവും വീടുകള്‍ വന്നതോടെ ഓടകള്‍ കെട്ടിയടച്ചതാണ് റോഡിലുള്ള വെളളക്കെട്ടിന് പ്രധാന കാരണം. ഇത് നാട്ടുകാരെ കൂടുതൽ വലയ്ക്കുന്നു.

പ്രതിഷേധം ശക്തമായതോടെ ഒട നവീകരണത്തിന് പഞ്ചായത്ത് തുടക്കം കുറിച്ചിട്ടുണ്ടെങ്കിലുഠ ഇത് ശാശ്വതമായ ഒരു പരിഹാരമല്ലെന്നാണ് നാട്ടുകാരുടെ ആക്ഷേപം.

MORE IN SOUTH
SHOW MORE
Loading...
Loading...