പള്ളിക്കലാറ് 'ക്ലീനാക്കി' യുവജന കൂട്ടായ്മ; കയ്യടിച്ച് നാട്ടുകാർ

pallickal15
SHARE

ഓണാവധി ദിവസങ്ങളില്‍ പുഴ ശുചിയാക്കി കൊല്ലത്തെ യുവജന കൂട്ടായ്മ. മാലിന്യവാഹിനിയായി മാറി കൊണ്ടിരിക്കുന്ന പള്ളിക്കലാറാണ് യുവാക്കള്‍ വൃത്തിയാക്കിയത്. സമൂഹമാധ്യമങ്ങളില്‍ ക്ലീന്‍ പള്ളിക്കലാര്‍ ക്യാംപയിനും ആരംഭിച്ചിട്ടുണ്ട്. 

പള്ളിക്കലാറിന്റെ ഇടയ്ക്കാട് പാലത്തും കടവ് ഭാഗമാണ് വൃത്തിയാക്കിയത്. നദിയില്‍ നിന്നു പ്ലാസ്റ്റിക്ക് മാലിന്യങ്ങളും മറ്റും ശേഖരിച്ച് കരയ്ക്കെത്തിച്ചു. ഓണക്കാലത്ത് തുടങ്ങിയ ശുചീകരണ പ്രവര്‍ത്തനങ്ങള്‍ വരും ദിവസങ്ങളിലും തുടരും.

ശൂരനാട് വടക്ക് തെക്ക്, തൊടിയൂര്‍, പാവുമ്പ തുടങ്ങിയ പഞ്ചായത്തുകളിലൂടെയാണ് പള്ളിക്കലാറ് ഒഴുകുന്നത്. കഴിഞ്ഞ മഴക്കാലത്ത് ആറ് കരകവിഞ്ഞതിനെ തുടര്‍ന്ന് ഈ പഞ്ചായത്തുകളിലെ നിരവധി വീടുകളില്‍ െവള്ളം കയറി. പള്ളിക്കലാറിന്റെ ഒഴുക്ക് തടസപ്പെടത്താണ് വെള്ളപൊക്കത്തിന് കാരണമെന്ന് കലക്ടര്‍ നിയോഗിച്ച സംഘം കണ്ടെത്തിയിരുന്നു.

MORE IN SOUTH
SHOW MORE
Loading...
Loading...