ഓണാഘോഷ പരിപാടികൾ സമാപനത്തിലേക്ക്; നാളെ ഗതാഗത നിയന്ത്രണം

onam15
SHARE

സംസ്ഥാനസര്‍ക്കാരിന്റെ ഓണാഘോഷപരിപാടികള്‍ നാളെ സമാപിക്കും. ഘോഷയാത്രയ്ക്കുള്ള ഒരുക്കങ്ങള്‍ പുരോഗമിക്കുന്നു. ഇന്നലെ തലസ്ഥാനത്തെ വിവിധ വേദികളില്‍ നാടന്‍, ക്ലാസിക് കലാരൂപങ്ങള്‍ പ്രേക്ഷകര്‍ക്ക് വിരുന്നായി.  

ഓണാഘോഷങ്ങള്‍ക്ക് തിരശീലവീഴാന്‍ ഇനി ഒരുദിനം മാത്രം. നാളെ നടക്കുന്ന സമാപനഘോഷയാത്രയില്‍ നൂറോളം കലാരൂപങ്ങള്‍ അണിനിരക്കും. ഉച്ചകഴിഞ്ഞ് രണ്ടുമുതല്‍ എട്ടുവരെ നഗരത്തില്‍ ഗതാഗതനിയന്ത്രണമുണ്ട്. ഇന്നലെയും നഗരത്തിലെ വിവിധ വേദികളിലായുള്ള കലാപരിപാടികള്‍ ആസ്വദിക്കാന്‍ ജനം ഒഴുകിയെത്തി. കനകക്കുന്നില്‍ ചെണ്ടമേളത്തോടെയായിരുന്നു തുടക്കം. വിവിധവേദികളില്‍ നാടന്‍ പാട്ടും കലകളും അരങ്ങ് കൊഴുപ്പിച്ചു. കിഴക്കേക്കോട്ട തീര്‍ത്ഥപാദമണ്ഡപത്തില്‍ നളചരിതം കഥകളി അരങ്ങേറി.

MORE IN SOUTH
SHOW MORE
Loading...
Loading...