മൽസ്യത്തൊഴിലാളികള്‍ക്ക് മരണക്കെണിയായി മുതലപ്പൊഴിയിലെ പുലിമുട്ടുകൾ

tvm
SHARE

മല്‍സത്തൊഴിലാളികള്‍ക്ക്  മരണക്കെണിയായി  തിരുവനന്തപുരം മുതലപ്പൊഴിയിലെ പുലിമുട്ടുകള്‍. അപകടമരണങ്ങള്‍ പതിവായപ്പോള്‍ പുലിമുട്ടുകള്‍ ഇറക്കിപ്പണിയാന്‍ തീരുമാനിച്ച സര്‍ക്കാര്‍ തന്നെ നിര്‍മാണപ്രവര്‍ത്തനങ്ങള്‍ നിര്‍ത്തി വെച്ചു. 

ഇത് ആനന്ദത്തിന്‍റെ ശബ്ദമല്ല..നാളത്തേ അന്നത്തിനായുള്ള ശബ്ദമാണ്..ഇതാണ് പെരുമാതുറക്കാരുടെ മുതലപ്പൊഴി. കടലും കായലും ഇണചേരുന്ന ഇതിലൂടെയാണ് മല്‍സ്യത്തൊളിലാളികള്‍ അന്നം തേടിപ്പോകുന്നത്. എന്നാല്‍ കുറച്ച് നാളുകളായി പോകുന്നവരില്‍ പലരും തിരിച്ചെത്തുന്നില്ല. കാരണം മറ്റൊന്നുമല്ല..ഈ പുലിമുട്ടുകളാണ്. 

അതെ..ഈ പുലിമുട്ടുകള്‍ക്ക് ആവശ്യത്തിന് വീതിയില്ല. കരക്കടുക്കുന്ന ബോട്ടുകള്‍ പലതും ഇവയിലിടിച്ച് തകരുകയും ബോട്ടിലുള്ളവര്‍ക്ക് പുലിമുട്ടുകള്‍ക്കിടയിലായി ജീവന്‍ നഷ്ടപ്പെടുകയും സ്ഥിരം സംഭവമായി മാറിയിരിക്കയാണ്. മുതലപൊഴിയുടെ അവസ്ഥ മനസിലാക്കി പുലിമുട്ടുകള്‍ കടലിലേക്കിറക്കി പണിയാന്‍ സര്‍ക്കാര്‍ തയാറായെങ്കിലും പാറ ഖനനം തടഞ്ഞതോടെ ആവശ്യത്തിന് കല്ല് കിട്ടാനില്ലെന്ന് പറഞ്ഞ് നിര്‍മാണപ്രവര്‍ത്തനങ്ങള്‍ നിര്‍ത്തിവെച്ചു. വേണ്ടത്ര പുലിമുട്ടുകള്‍ ഇല്ലാത്തതിനാല്‍ അപകടഭീഷണി തുടരുകയാണ് ഇവിടെ

MORE IN SOUTH
SHOW MORE
Loading...
Loading...