മുഖം നഷ്ടപ്പെട്ട ‘ശംഖുമുഖം’; കാഴ്ച്ചകളെല്ലാം കടലിനുള്ളിൽ

sankhu-web
SHARE

തിരുവനന്തപുരം നഗരത്തിലെ പ്രധാന പൊതുഇടങ്ങളിലൊന്നായ ശംഖുമുഖം നാശത്തിലേക്ക്. ഓഖിചുഴലിക്കാറ്റില്‍ നഷ്ടമായ തീരം ഇപ്പോഴും പൂര്‍വസ്ഥിതിയിലെത്തിയിട്ടില്ല. വിമാനത്താവളത്തിലേയ്ക്കുള്ള റോഡും പകുതിയിലേറെ ഇടിഞ്ഞു. കടല്‍ ഇനിയും കരയിലേക്ക് കയറുമെന്നാണ് പരിസ്ഥിതി ശാസ്ത്രജ്ഞരുടെ നിഗമനം.

ശംഖുമുഖത്തിന് മുഖം നഷ്ടമായിക്കഴി‍ഞ്ഞു. ഒരാശ്വാസത്തിനുവേണ്ടി കടല്‍ത്തീരത്തെത്തിയാല്‍ തീരത്തിന്റെയും കടലിന്റെയും അവസ്ഥ കണ്ട് മനസ് കൂടുതല്‍ കലങ്ങിമറിയും. ശംഖുമുഖത്തിന്റെ ആ പഴയമുഖം ഇതാ. 

ഇങ്ങനെയായിരുന്നു ആ പഞ്ചാരമണല്‍പ്പരപ്പെന്ന്  ആശ്വസിക്കാനേ നിവൃത്തിയുള്ളൂ. മൈതാനം പോലെ വിശാലമായികിടന്നിരുന്ന തീരം ഇന്ന് കടല്‍െവള്ളത്തിന്റെ അടിയിലാണ്. തിര നുരയുന്നതും തീരത്തെ പുണരുന്നതുമായ കാഴ്ച്ചകള്‍ ശംഖുമുഖത്തിന് അന്യമായി കഴിഞ്ഞു. ഇവിടെ കലിതുള്ളുന്ന കടല്‍മാത്രം. കടലെടുത്ത മണല്‍ തിരികെ തീരത്തെത്തുമെന്നും പഴയ ജീവിതം ലഭിക്കുമെന്നുമുള്ള സ്വപനത്തിലാണ് കടപ്പുറത്തെ ആശ്രയിച്ച് ഉപജീവനം തേടുന്നവര്‍ 

MORE IN SOUTH
SHOW MORE
Loading...
Loading...