രുചിയേറും അടപ്രഥമൻ മുതൽ മാമ്പഴം വരെ; പായസമേളയുമായി കെടിഡിസി

payasam06
SHARE

അടപ്രഥമന്‍ മുതല്‍ മാമ്പഴപ്പായസം വരെ രുചിക്കാന്‍ തലസ്ഥാനത്ത് വേദിയൊരുങ്ങി. തിരുവനന്തപുരത്ത് കെ.ടി.ഡി.സി സംഘടിപ്പിക്കുന്ന  പായസമേളയിലാണ് മധുരവൈവിധ്യം. തമ്പാനൂരില്‍ ചൈത്രം ഹോട്ടിലില്‍ പതിനൊന്ന് വരെയാണ് പായസമേള.

പായസമില്ലാതെ മലയാളിക്ക് ഒാണസദ്യയില്ല. മലയാളിയുടെ ഈ പായസപ്രേമം മനസിലാക്കി കഴിഞ്ഞ മുപ്പത്തിയൊന്ന് വര്‍ഷമായി കെ.ടി.ഡി.സി ഒാണക്കാലത്ത് പായസം വിളമ്പുന്നു. ഇത്തവണയും  മധുരപ്രിയര്‍ക്ക് നല്ലസമയം. സദ്യകളിലെ കേമന്‍മാരായ അടപ്രഥമന്‍,പാല്‍പായസം,പാലട പ്രഥമന്‍, പരിപ്പ് പ്രഥമന്‍, പഴം പായസം എന്നിവക്കു പുറമേ പൈനാപ്പിള്‍ പായസം, കാരറ്റ് പായസം,മാമ്പഴ പായസം എന്നിവയും ആസ്വദിക്കാം. ധാന്യങ്ങളും പഴവര്‍ഗങ്ങളും ചേര്‍ത്തുണ്ടാക്കിയ നവരസപായസത്തിനും ആരാധകര്‍ ഏറെ. പായസമേളക്കൊപ്പം ഇരുപത്തിയഞ്ച് തരം വിഭവങ്ങളടങ്ങിയ ഒാണസദ്യയും ഒരുക്കുന്നുണ്ട് കെ.ടി.ഡി.സി. 

മുപ്പത് രൂപ മുതല്‍ ഇരുനൂറ്റി എണ്‍പത് രൂപ വരെയാണ് പായസത്തിന്‍റെ നിരക്ക്. തമ്പാനൂര്‍ ചൈത്രം ഹോട്ടലില്‍ ഈ മാസം പതിനൊന്ന് വരെ പായസരുചി. 

MORE IN SOUTH
SHOW MORE
Loading...
Loading...