കാരോട് ഭരണം കൈപ്പിടിയിലൊതുക്കാൻ വോട്ട് മറിച്ചു; 34 വോട്ടിൽ വിരിഞ്ഞത് താമര

karode-web
SHARE

തിരുവനന്തപുരം കാരോട് പഞ്ചായത്തില്‍ ഭരണം നഷ്ടപ്പെടാതിരിക്കാന്‍  ബി.ജെ.പിക്ക് വോട്ട് മറിച്ച് എല്‍.ഡി.എഫ്. കാല്‍നൂറ്റാണ്ടായി എല്‍.ഡി.എഫ് ജയിക്കുന്ന കാന്തള്ളൂര്‍ വാര്‍ഡില്‍ സി.പി.എം സ്ഥാനാര്‍ഥിക്ക് കിട്ടിയത് വെറും 65 വോട്ട്. 34 വോട്ടിനാണ് ഇവിടെ ബി.ജെ.പിയുടെ ജയം  

പത്തൊന്‍പതംഗ പഞ്ചായത്തില്‍ എല്‍.ഡി.എഫിന് പത്തും യു.ഡി.എഫിന് എട്ടും ബി.ജെ.പിക്ക് ഒരംഗവുമാണ് ഉണ്ടായിരുന്നത്. ഇതില്‍ എല്‍.ഡി.എഫ് അംഗം ജോലി കിട്ടിയതിനെത്തുടര്‍ന്നാണ് കാന്തള്ളൂരില്‍ ഉപതിരഞ്ഞെടുപ്പ് നടന്നത്. കഴിഞ്ഞതവണ ഒറ്റ വോട്ടിനായിരുന്നു എല്‍.ഡി.എഫിന്റ ജയം. ഇത്തവണ യു.ഡി.എഫ് ജയിച്ചാല്‍ ഇരുമുന്നണിയും ഒപ്പത്തിനൊപ്പമാകും. ഇത് ഭരണമാറ്റത്തിന് വഴിയൊരുക്കും. ഇത് ഒഴിവാക്കാനാണ് എല്‍.ഡി.എഫ് ബി.ജെ.പിക്ക് വോട്ട് മറിച്ചതെന്നാണ് കോണ്‍ഗ്രസിന്റ ആക്ഷേപം 

കഴിഞ്ഞതവണ മൂന്നൂറ് വോട്ട് നേടിയ സ്ഥാനത്ത് എല്‍.ഡി.എഫ് സ്ഥാനാര്‍ഥി സൗമ്യ എസ് നായര്‍ക്ക്  കിട്ടിയത് വെറും അറുപത്തിയഞ്ച് വോട്ട്.അതേസമയം  252 വോട്ട് കിട്ടിയ ബി.ജെ.പിയുടെ വോട്ട് 512 ആയി ഉയര്‍ന്നു. 34 വോട്ടിനാണ് ബി.ജെ.പിയിലെ പ്രമോദ് ജയിച്ചത്. സി.പി.എമ്മില്‍  ഭിന്നത നിലനില്‍ക്കുന്ന ചെങ്കല്‍ പഞ്ചായത്തിലെ മരിയാപുരം വാര്‍ഡിലും എല്‍.ഡി.എഫ് മൂന്നാമതായി. കഴിഞ്ഞ തവണ സ്വതന്ത്രസ്ഥാനാര്‍ഥി ജയിച്ച വാര്‍ഡില്‍ ഇക്കുറി യു.ഡി.എഫിനാണ് ജയം. ഇവിടുത്തെ പഞ്ചായത്ത് പ്രസി‍ഡന്റ് രാജ്കുമാറിനെ അച്ചടക്ക നടപടിയുടെ ഭാഗമായി സി.പി.എം കഴിഞ്ഞിടെ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കിയിരുന്നു. 

MORE IN SOUTH
SHOW MORE
Loading...
Loading...