കോന്നിയിൽ ഉദ്ഘാടന മാമാങ്കം; മണ്ഡലം തിരിച്ചു പിടിക്കാൻ ഇടതുമുന്നണി

konni-web
SHARE

പാല ഉപതിരഞ്ഞെടുപ്പിന് തീയതി നിശ്ചയിച്ചതോടെ ഉപതിരഞ്ഞെടുപ്പിനൊരുങ്ങുന്ന കോന്നിയില്‍ ഉദ്ഘാടന മാമാങ്കവും നേതാക്കളുടെ തിരക്കിട്ട സന്ദര്‍ശനവും. 1996ല്‍ കൈവിട്ടമണ്ഡലം ഏതുവിധേനെയും തിരിച്ചുപിടിക്കാനുള്ള ഒരുക്കത്തിലാണ് ഇടതുമുന്നണി. അടൂര്‍ പ്രകാശ് മണ്ഡലംവിട്ടതോടെ ഉപതിരഞ്ഞെടുപ്പില്‍ വലിയപ്രതീക്ഷയാണ് ഇടതിനുള്ളത്.

മുവാറ്റുപുഴ–പുനലൂര്‍ ദേശീപാത നിര്‍മാണത്തിന്റെ ഉദ്ഘാടനത്തോടെ കോന്നിയില്‍ മുഖ്യമന്ത്രി തുടക്കമിട്ടത് ഇടതുമുന്നണിയുടെ പ്രചരണത്തിന് തന്നെയാണ്. കോന്നിയുടെ വികസനത്തില്‍ സര്‍ക്കാരിന്റെ ശ്രദ്ധ മന്ത്രി ജി.സുധാകരന്‍ ഈ വിധത്തില്‍ പറഞ്ഞതും ഉപതിരഞ്ഞെടുപ്പ് പ്രചരണത്തിന്റെ സൂചന തന്നെ.

കോന്നിമെഡിക്കല്‍ കോളജിന്റെ പ്രവര്‍ത്തനപുരോഗതി വിലയിരുത്താനും അവലോകനയോഗത്തിനുമായി ആരോഗ്യമന്ത്രി തൊട്ടുപിന്നാലെ. അടൂര്‍ പ്രകാശ് ആറ്റിങ്ങല്‍ എംപി ആയി മണ്ഡലം വിട്ടതോടെ യു.ഡി.എഫ് സ്ഥാനാര്‍ഥി നിര്‍ണയത്തിലെ ആശയക്കുഴപ്പം മുതലാക്കി പ്രചരണത്തില്‍ മുന്നേറാനുള്ള ഒരുക്കത്തിലാണ് ഇടത്. ശബരിമലവിഷയത്തില്‍ അഭിപ്രായമയപ്പെടുത്തിയതും സഹായകരമാകുമെന്നാണ് കണക്കുകൂട്ടല്‍. അതുകൊണ്ട് തന്നെ പ്രവര്‍ത്തനം സജിവമാക്കാനുള്ള നിര്‍ദ്ദേശം മേല്‍ഘടകങ്ങള്‍ കീഴ്കമ്മറ്റികള്‍ക്കു നല്‍കിക്കഴിഞ്ഞു.

MORE IN SOUTH
SHOW MORE
Loading...
Loading...