രുചിപ്പെരുമയിൽ ആറന്‍മുളയില്‍ അഷ്ടമിരോഹിണി വള്ളസദ്യ

vallasadhya
SHARE

രുചിപ്പെരുമ തീര്‍ത്ത് ആറന്‍മുളയില്‍ അഷ്ടമിരോഹിണി വള്ളസദ്യ. വിഭവങ്ങളുടെ ഗരിമയും സമര്‍പ്പണത്തിന്റെ പുണ്യവും തേടി നിരവധിയാളുകളാണ് വള്ളസദ്യയില്‍ പങ്കെടുക്കാനെത്തിയത്. ആറന്‍മുള ക്ഷേത്രാങ്കണത്തിലായിരുന്നു സദ്യ.

52 പള്ളിയോടക്കരകളില്‍ നിന്നുള്ളവര്‍ വഞ്ചിപ്പാട്ടുപാടി ക്ഷേത്രംവലംവച്ചെത്തി സമൂഹസദ്യയില്‍ പങ്കാളികളായി. അന്‍പതിനായിരത്തിലേറെ പേര്‍  അഷ്ടമിരോഹിണി വള്ളസദ്യയില്‍ പങ്കെടുത്തു. തിരുവിതാംകൂര്‍ ദേവസ്വം പ്രസിഡന്റ് എ.പദ്മകുമാര്‍ ഉദ്ഘാടനം ചെയ്തു. 

ചേനപ്പാടിയില്‍ നിന്നെത്തിച്ച പാളത്തൈരുള്‍പ്പടെ 64 വിഭവങ്ങളാല്‍ സമൃദ്ധമായവള്ളസദ്യ വിളമ്പി. കഴിഞ്ഞവര്‍ഷം പ്രളയത്തെതുടര്‍ന്ന് ലളിതമായ ചടങ്ങുകളോടെ ആയിരുന്നു അഷ്ടമിരോഹിണി വള്ളസദ്യ.

MORE IN SOUTH
SHOW MORE
Loading...
Loading...