ദുരിതത്തിന് ഒരു കൈത്താങ്ങ്; ഒാണപ്പാട്ടൊരുക്കി ശ്രീകുമാരന്‍തമ്പിയും പൂവച്ചല്‍ ഖാദറും

thampisiragain-03
SHARE

പ്രളയദുരിതബാധിതരെ സഹായിക്കാന്‍ പുത്തന്‍ ഒാണപ്പാട്ടുമായി പ്രശസ്ത ചലച്ചിത്രകാരന്‍ ശ്രീകുമാരന്‍തമ്പിയും ഗാനരചയിതാവ് പൂവച്ചല്‍ ഖാദറും. ജനഹൃദയ എന്ന പാട്ടുകൂട്ടായ്മയ്ക്കുവേണ്ടിയാണ് പ്രമുഖര്‍ ഒന്നിച്ചത്. വൈലോപ്പിള്ളി സംസ്കൃതിഭവനിലായിരുന്നു ആദ്യാവതരണം.  

മലയാളത്തില്‍ ഏറ്റവുമധികം ഒാണപ്പാട്ടുകളെഴുതിയ ശ്രീകുമാരന്‍ തമ്പിയുടെ പുതിയ ഗാനം ദുരിതബാധിതര്‍ക്കൊരു താങ്ങാകാന്‍. വിജയ് കരുണ്‍ ഈണം നല്‍കി ആലപിച്ചു

മലയാളസിനിമയില്‍ ഒരുകാലഘട്ടംമുഴുവന്‍ നിറഞ്ഞുനിന്ന പൂവച്ചല്‍ ഖാദറിന്റെ പാട്ടായിരുന്നു അടുത്തത്. സംഗീതം പകര്‍ന്നത് ഗായകന്‍ പന്തംബാലന്‍.

ശ്രീകുമാരന്‍ തമ്പി, പൂവച്ചല്‍ ഖാദര്‍, ചുനക്കര രാമന്‍കുട്ടി, തുടങ്ങിയ ഒന്‍പതുപേരുടെ ഗാനങ്ങള്‍വേദിയിലെത്തി. ദുരിതാശ്വാസ നിധിയിലേക്ക് സംഭാന നല്‍കാന്‍ സംസ്കൃതി ഭവന്‍ ഒാഫിസില്‍ സൗകര്യമേര്‍പ്പെടുത്തിയിരുന്നു.

MORE IN SOUTH
SHOW MORE
Loading...
Loading...