പാട്ടും പാടി സഹായിക്കണം; ദുരിതബാധിതർക്ക് സ്വാന്ത്വനമാകാൻ കലാകാരന്മാര്‍

helpcamp-02
SHARE

പേമാരിയും ഉരുള്‍പ്പൊട്ടലും നാശം വിതച്ച ദുരിത മേഖലയ്ക്ക് കൈത്താങ്ങായി തലസ്ഥാനം. പാട്ടുപാട്ടി ദുരിതാശ്വാസത്തിനുള്ള പണം കണ്ടെത്തുകയാണ് കുറച്ച് കലാകാരന്മാര്‍. അതേസമയം കോട്ടന്‍ഹില്‍ സ്കൂളിലെ കുട്ടികളുടെ നേതൃത്വത്തില്‍ സമാഹരിച്ച പുസ്തകള്‍ ദുരിതബാധിത മേഖലയിലെ കുട്ടികള്‍ക്ക് സ്വാന്ത്വനമാകും.   

ഈ സഞ്ചരിക്കുന്ന പാട്ടുവണ്ടി നഗരത്തിന്റെ വിവിധ ഭാഗങ്ങളിലെത്തും. പാട്ടുപാടി സഹായം അഭ്യര്‍ഥിക്കും. ഓരോരുത്തര്‍ക്കും തന്നാലാകുന്നത് നല്‍കാം. ഇങ്ങനെ സമാഹരിക്കുന്ന പണം പൂര്‍ണമായും പ്രകൃതിക്ഷോഭത്തില്‍ ദുരിതമനുഭവിക്കുന്നവര്‍ക്കായാണ് ഉപയോഗിക്കുന്നത്. വയലാര്‍ സാംസ്കാരിക വേദിയും വൈലോപള്ളി സംസ്കൃതി ഭവനും സംയുക്തമായി നടത്തിയ സ്വാന്തന ഗാനമേളയില്‍ രാഷ്ട്രീയ സാംസ്കാരിക മേഖലയിലെ നിരവധിപേരും ഭാഗമായി.

കോട്ടന്‍ഹില്‍ സ്കൂളിലെ കുട്ടികളുടെ നല്ല മനസിലാണ് നാളെ ദുരിതമേഖലയിലെ കൂട്ടുകാര്‍ അക്ഷരമെഴുതുക. മൂവായിരത്തിലേറെ പുസ്തകങ്ങളാണ് ദുരിതമേഖലയിലെ കൂട്ടികള്‍ക്കായി ഇവര്‍ സമാഹരിച്ചത്. വിദ്യാഭ്യാസ വകുപ്പിന് കൈമാറിയ പുസതകങ്ങള്‍ ഉടന്‍ അര്‍ഹരുടെ കൈകളിലെത്തും.

MORE IN SOUTH
SHOW MORE
Loading...
Loading...