പ്രളയകാലത്തെ സ്നേഹം പങ്കിട്ട് 'മഴകൊണ്ട് മാത്രം'; ശ്രദ്ധേയമായി ചിത്രപ്രദർശനം

floodpics
SHARE

പ്രളയകാല സ്മരണകളുണര്‍ത്തി ഒരു വേറിട്ട ചിത്രപ്രദര്‍ശനം. 'മഴകൊണ്ട് മാത്രം' എന്ന് പേരിട്ടിരിക്കുന്ന പ്രദര്‍ശനം തിരുവല്ല  കുറ്റപ്പുഴ യെരുശലേം മാര്‍ത്തോമ ഇടവക യുവജനസഖ്യമാണ് ഒരുക്കിയിട്ടുള്ളത്. 

വീണ്ടുമൊരു മഴക്കാലം. ഓര്‍മകള്‍ പിന്നോട്ടോടുകയാണ് ഓരോചിത്രത്തിലും. പ്രളയകാലത്ത് കേരളം ആര്‍ജിച്ച ഒരുമയുടെ സന്ദേശമാണ് ചിത്രങ്ങളെല്ലാംപറയുന്നത്. പ്രളയനാളുകളില്‍ മലയാള മനോരമ പ്രസിദ്ധീകരിച്ച 75ചിത്രങ്ങളും സ്മരണകളെ തൊട്ടുണര്‍ത്തുന്നു. ‌നമ്മള്‍ അനുഭവിച്ച ദുരന്തത്തെയല്ല, മറിച്ച് കേരളം ഈ നൂറ്റാണ്ടില്‍കണ്ട ഏറ്റവും വലിയ ഒത്തൊരുമയെ ഓര്‍മിപ്പിക്കുകയാണ് ചിത്രപ്രദര്‍ശനത്തിന്‍റെ ലക്ഷ്യം.

പണ്ടൊരു മഴക്കാലത്ത് മണ്‍മറഞ്ഞ ഫോട്ടോഗ്രഫര്‍ വിക്ടര്‍ ജോര്‍ജിന്‍റെ മരണമില്ലാത്ത ചിത്രങ്ങളും പ്രദര്‍ശനത്തിന്‍റെ ഭാഗമാണ്. തിരുവല്ലയിലെയും സമീപത്തെയും മുപ്പതോളം സ്കൂളുകളില്‍നിന്ന് കുട്ടികള്‍ പ്രദര്‍ശനം കാണാനെത്തും. മൂന്നുദിവസത്തെ പ്രദര്‍ശനംകാണാന്‍ പൊതുജനങ്ങള്‍ക്കും അവസരമുണ്ട്. 

MORE IN SOUTH
SHOW MORE
Loading...
Loading...