കുമ്മിൾ പഞ്ചായത്തിന് ഐഎസ്ഒ അംഗീകാരം

kummilpanchay 01
SHARE

കൊല്ലം ജില്ലയിലെ കുമ്മിള്‍ പഞ്ചായത്തിനും ഐ.എസ്.ഒ അംഗീകാരം. പഞ്ചായത്ത് ഓഫിസിലെ അടിസ്ഥാന സൗകര്യങ്ങളോടൊപ്പം പ്രവർത്തന മികവും പരിഗണിച്ചാണ് അംഗീകാരം. ചടയമംഗലം ബ്ലോക്ക്പഞ്ചായത്തില്‍ ഐഎസ്ഒ അംഗീകാരം നേടുന്ന ആദ്യ പഞ്ചായത്താണ് കുമ്മിള്‍. 

പഞ്ചായത്തു ഓഫിസിലെത്തുവര്‍ക്ക് സംശയ നിവാരണത്തിനായി പ്രത്യേക സംവിധാനം. കുടിക്കാന്‍ ശുദ്ധീകരിച്ച വെള്ളം. കാത്തിരിപ്പിന്റെ മുഷിപ്പ് മാറ്റാനായി ടെലിവിഷന്‍. അമ്മമാര്‍ക്ക് ഫീഡിങ് റൂം. വൃത്തിയുള്ള ശുചിമുറികള്‍. സേവനങ്ങള്‍ വേഗത്തില്‍ ലഭിക്കാനായി കംപ്യൂട്ടര്‍ സംവിധാനം. അങ്ങിനെ അങ്ങിനെ എല്ലാ സൗകര്യങ്ങളുമുണ്ട് കുമ്മിള്‍ പഞ്ചായത്ത് ഓഫിസില്‍.

ISO അംഗീകാരത്തിനു പുറമെ തൊഴിലുറപ്പ് പദ്ധതിയിലെ മികവിനേർപ്പെടുത്തിയ മഹാത്മാ പുരസ്കാരം തുടർച്ചയായി രണ്ടു തവണ കുമ്മിൾ പഞ്ചായത്ത് നേടിയിട്ടുണ്ട്. നികുതി പിരിവിൽ 100 % നേട്ടവും എല്‍ഡിഎഫ് ഭരിക്കുന്ന കുമ്മിള്‍ പഞ്ചായത്തിന് സ്വന്തം.

MORE IN SOUTH
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Loading...
Loading...